ജിഷ ബലം പ്രയോഗിച്ചപ്പോള്‍ കഴുത്തില്‍ കുത്തി ചുരിദാറു കൊണ്ട് മുഖം പൊത്തി; ലക്ഷ്യം നടക്കാത്തതില്‍ കലിപൂണ്ട് ജിഷയെ മൃഗീയമായി കൊലപ്പെടുത്തിയെന്ന് പ്രതി

jisha murder

പെരുമ്പാവൂര്‍: ജിഷയെ എങ്ങനെയൊണ് പ്രതി അമിറുള്‍ ഇസ്ലാം കൊലപ്പെടുത്തിയതെന്ന് കേട്ടാല്‍ ആരുടെയും കണ്ണ് നനഞ്ഞു പോകും. മരണവ്രപാളത്തില്‍ പലതും ജിഷ ചെയ്തു കൂട്ടി. അവസാനശ്വാസം വരെ പ്രതിയെ അടിച്ചിടാന്‍ ശ്രമിച്ചു. എന്നിട്ടും ജിഷയ്ക്ക് തന്റെ ജീവന്‍ രക്ഷിക്കാനായില്ല. ലക്ഷ്യം നടക്കാത്തതില്‍ കലിപൂണ്ട് ജിഷയെ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു.

അറസ്റ്റിലായ അമിറുള്‍ ഇസ്ലാമിനെ മാത്രം പ്രതിചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കുന്നത്. ജിഷയോടുള്ള ലൈംഗികതാല്‍പ്പര്യമാണ് കൊലയിലേക്ക് കാര്യങ്ങളെത്തിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണം അവസാനിക്കുന്നത്. സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ പെരുമ്പാവൂരിലെ ഓഫീസ് കേന്ദ്രീകരിച്ചാണ് കുറ്റപത്രം തയ്യാറാക്കല്‍ പുരോഗമിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെയും നിയമവിദഗ്ധരുടെയും നിര്‍ദ്ദേശപ്രകാരം അന്വേഷകസംഘത്തിലെ ഡിവൈ എസ് പി മാരായ സുദര്‍ശന്റെയും ശശിധരന്റെയും നേതൃത്വത്തിലാണ് ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. കുറ്റസമ്മത മൊഴി വിശദമായി തന്നെ വിലയിരുത്തിയെന്നും മറ്റ് സംശയങ്ങള്‍ക്കിടയില്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവ ദിവസം ജിഷയുടെ വീട്ടിലെത്തിയതുമുതല്‍ കൊലപാതകം നടത്തി തിരിച്ചുപോകും വരെയുള്ള ഒരു മണിക്കൂറോളം നീളുന്ന സംഭവപരമ്പരയെക്കുറിച്ച് പ്രതി അമിറുള്‍ പൊലീസില്‍ വെളിപ്പെടുത്തിയിട്ടുള്ള വിവരങ്ങള്‍ കഠിനഹൃദയരുടെപോലും കരളലിയിക്കുന്നതാണ്.

വീട്ടില്‍ മറ്റാരുമില്ലെന്ന് മനസ്സിലാക്കി വൈകിട്ട് അഞ്ചുമണിയോടടുത്ത് ജിഷയുടെ വട്ടോളിപ്പടിയിലെ വീട്ടിലെത്തി. വാതില്‍ പൂട്ടിയിട്ടില്ലായിരുന്നു. വാതിലിനടുത്തെത്തിയപ്പോള്‍ തന്നെ ഉള്ളില്‍ നില്‍ക്കുകയായിരുന്ന ജിഷ എന്നെ കണ്ടു. ഉടന്‍ അവള്‍ പുറത്തേക്കുവന്ന് എന്നോടു കടന്നുപോകാന്‍ പറഞ്ഞ് ചെരുപ്പ് ഊരി മുഖത്തടിച്ചു. പെട്ടെന്നുണ്ടായ ആക്രമണത്തില്‍ പകച്ചുപോയി. എതാനും മിനിട്ടുകള്‍ അവിടെ നിന്നു. തിരിച്ച് അല്‍പദൂരം നടന്നപ്പോള്‍ ജിഷയെ അനുഭവിക്കണമെന്ന തോന്നല്‍ ശക്തമായി. തിരിച്ചുവരുമ്പോള്‍ ജിഷ വാതില്‍ക്കല്‍ തന്നെ നില്‍ക്കുകയായിരുന്നു. ഞാന്‍ ശക്തിയായി തള്ളി അവളെ വീടിനുള്ളിലാക്കി. ഉള്ളിലേക്ക് കടന്നപ്പോള്‍ ചാടിയെഴുന്നേറ്റ ജിഷ എന്നെ ബലപ്രയോഗത്തിലൂടെ പുറത്താക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ ഞാന്‍ കാല്‍ കൊണ്ട് തുറന്നുകിടന്ന വാതില്‍ അടച്ചു.

മല്‍പ്പിടുത്തത്തിനിടയില്‍ പിന്നില്‍നിന്നും കെട്ടിപ്പുണരാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ കൈയില്‍ കടിച്ചു. ഈയവസരത്തില്‍ ഞാന്‍ അവളുടെ തോളിലും കടിച്ചു. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന കത്തിയെടുത്തു. പിന്നീട് നടന്ന പിടിവലിയില്‍ ജിഷയുടെ മുഖത്തും ദേഹത്തുമെല്ലാം പലവട്ടം കത്തി കൊണ്ടു. കത്തിപിടിച്ചിരുന്ന കയ്യില്‍ ജിഷ ബലമായി പിടിച്ചിരുന്നതിനാല്‍ കുത്തും വെട്ടുമൊന്നും ഉദ്ദേശിച്ച രീതിയില്‍ ഏറ്റില്ല. ഇതിനിടയില്‍ ജിഷയുടെ ചുരിദാര്‍ ബോട്ടം വലിച്ചഴിച്ചു. ഇത് നേരയാക്കുന്നതിലേക്ക് ജിഷ ഒരു നിമിഷം തിരിഞ്ഞു. ഈ സമയം ശരീരത്തോടു ചേര്‍ത്തുപിടിച്ച് ജിഷയുടെ മുതുകില്‍ കുത്തി. അപ്പോഴും ജിഷയുടെ ശക്തി കുറഞ്ഞില്ല. പിന്നീട് കഴുത്തില്‍ കത്തി കുത്തിയിറക്കി. ഈ സമയം കഴുത്തില്‍ ചുറ്റിയിരുന്ന ഷാള്‍ മുറുക്കി ഒച്ച പുറത്തുവരാതിരിക്കാനും ശ്രമിച്ചു. ഇതോടെ ജിഷയുടെ നിലതെറ്റി. അവള്‍ നിലത്തുവീണു. പിന്നെ മുന്നിലെ മുറിയിലെത്തി കതകിന്റെ ബോള്‍ട്ട് ഇട്ടു. ഈ സമയം വെള്ളമെടുക്കാനായിരിക്കണം അവള്‍ അടുക്കളയുടെ ഭാഗത്തേക്ക് നിരങ്ങി നീങ്ങി. പിന്നാലെയെത്തി ഞാന്‍ അവളെ മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു .

ഈ സമയം അര്‍ദ്ധബോധാവസ്ഥയിലായ അവള്‍ വെള്ളം ചോദിച്ചു. ഉടന്‍ ഞാന്‍ കൈയിലുണ്ടായിരുന്ന മദ്യം വായിലൊഴിച്ചുകൊടുത്തു. അത്യാര്‍ത്തിയോടെ അവളത് ഉള്ളിലാക്കി. തുടര്‍ന്നു താന്‍ ലൈംഗികബന്ധത്തിന് തയ്യാറായി . ദുര്‍ബലയായിരുന്നെങ്കിലും ഈയവസരത്തിലും ജിഷയുടെ നേരിയ പ്രതിഷേധമുണ്ടായിരുന്നു. നിലത്ത് കുനിഞ്ഞിരുന്ന് മുട്ടുകാല്‍ കൊണ്ട് ചരിഞ്ഞുകിടന്നിരുന്ന ജിഷയുടെ കാലുകള്‍ അകറ്റാന്‍ ശ്രമച്ചു. എന്നാല്‍ ഏറെ പണിപ്പെട്ടിട്ടും ഇതിനുള്ള നീക്കം വിജയിച്ചില്ല. ഇതോടെ ജിഷയോടുള്ള ദേഷ്യം ഇരട്ടിയായി. പിന്നെ കത്തിയെടുത്ത് ജിഷയുടെ ജനനേന്ദ്രിയത്തില്‍ പലതവണ കുത്തി.ശരീരത്തിന്റെ ചലനം നിലയ്ക്കുന്നതുവരെ നോക്കി നിന്നു. മരണം ഉറപ്പായതോടെ വീടിന്റെ മുന്‍വാതിലിന് സമീപം സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് ജനാലയിലൂടെ പുറത്തേക്ക് നോക്കി. പരിസരത്ത് ആരുമില്ലെന്ന് ഉറപ്പായപ്പോള്‍ പിന്നിലെ വാതിലിലൂടെ പുറത്തിറങ്ങി സ്ഥലംവിട്ടു.

അമിറുളിന്റെ മൊഴിയില്‍ പരാമര്‍ശിച്ചിട്ടുള്ള വിവരങ്ങളെല്ലാം സാഹചര്യത്തെളിവുകളുമായി പൊരുത്തപ്പെടുന്നതാണെന്ന് അന്വേഷക സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ജിഷയുടെ കടിയേറ്റതിനെത്തുടര്‍ന്ന് കൈയില്‍ രക്തമൊഴുകിയിരുന്ന അവസരത്തിലാണ് അമിറുള്‍ മുന്നിലെ കതകിന്റെ ബോള്‍ട്ട് ഇട്ടത്. ഇതേത്തുടര്‍ന്ന് ബോള്‍ട്ടില്‍ പറ്റിപിടിച്ച രക്തക്കറ കേസില്‍ നിര്‍ണ്ണായകതെളിവായി മാറി. മദ്യം വാങ്ങാന്‍ സ്ഥിരമായി കുറുപ്പംപടിയിലെ ബീവറേജസിലേക്ക് പോയിരുന്ന അവസരത്തിലാണ് ജിഷയില്‍ താന്‍ ആകൃഷ്ടനായതെന്നാണ് അമിറുള്‍ പൊലീസില്‍ വ്യക്തമാക്കിയിട്ടുള്ളത്. ജിഷയുടെ വീടിനടുത്തുള്ള കനാല്‍ബണ്ട് റോഡ് വഴിയായിരുന്നു ഇയാളുടെ മദ്യശാലയിലേക്കുള്ള യാത്ര. ഈ സമയം വീടിന് മുന്നില്‍ ജിഷയുണ്ടെങ്കില്‍ താന്‍ ചുളമടിച്ച് വിളിക്കുകയും ഗോഷ്ടികള്‍ കാണിക്കുകയും ചെയ്യുമായിരുന്നെന്നും ഇതില്‍ ജിഷ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെരുപ്പൂരി കാണിക്കുക.ും മറ്റും ചെയ്തിട്ടുണ്ടെന്നും ഇയാള്‍ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജിഷയുടെ വസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരുന്ന ഉമിനീരും മുറിയിലെ കതകിന്റെ ബോള്‍ട്ടില്‍ പറ്റിപ്പിടിച്ചിരുന്ന രക്തക്കരയും പിശോധിച്ചതില്‍ നിന്നും ലഭിച്ച ഡി എന്‍ എ ഫലം മാത്രം മുന്‍നിര്‍ത്തിയുള്ള അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞത് സംസ്ഥാന പൊലീസിന് അഭിമാനിക്കാവുന്ന നേട്ടമാണെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍.

Top