ഒരു കുടുംബത്തിലെ നാല് പേരും രക്തം വാര്‍ന്ന് കൊല്ലപ്പെട്ട നിലയില്‍

ചണ്ഡിഗഡ്: ഒരു കുടംബത്തിലെ നാല് പേരും രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ പഞ്ചഗുള ജില്ലയിലെ ഖത്തൗളി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. കൊൈലപാതകമാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മൃതദേഹങ്ങള്‍ അയല്‍വാസികള്‍ കണ്ടത്.

അയല്‍വാസികളാണ് വിവരം പോലീസില്‍ അറിയിച്ചത്. പോലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവെടുത്തു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top