നഴ്‌സിനെ വെട്ടിക്കൊന്നു;പ്രതിയെന്ന് സംശയിക്കുന്നയാള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചയാള്‍ ഗുരുതരാവസ്തയില്‍

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിന് സമീപത്തെ റോഡില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തി. വെഞ്ഞാറമൂട് പാലാംകോണം സൂര്യഭവനില്‍ വിമുക്തഭടനായ ശശിധരന്‍നായരുടെയും വെമ്പായം ഹാപ്പിലാന്റിലെ ജീവനക്കാരിയായ സുശീലയുടെയും മകള്‍ സൂര്യ എസ്. നായര്‍ (25) ആണ് കൊല്ലപ്പെട്ടത്.അതേസമയം കൊലപാതകത്തിലെ ആറ്റിങ്ങലില്‍ പട്ടാപ്പകല്‍ യുവതിയെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് പൊലീസ് സംശയിക്കുന്നയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് വയ്യേറ്റ് സ്വദേശിയായ ഷിജു(27)വാണ് കൊല്ലത്തെ ഒരു ലോഡ്ജില്‍ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരു കൈകളിലെയും ഞരമ്പുകള്‍ മുറിച്ചും പാരസെറ്റമോള്‍ ഗുളികകള്‍ അമിതമായി കഴിച്ചുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതര അവസ്ഥയിലുള്ള ഇയാള്‍ അപകടനില തരണം ചെയ്തിട്ടില്ല.

വെഞ്ഞാറമൂട് തൈക്കാട് സെന്റ് ജോണ്‍സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ് സൂര്യ.ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. സൂര്യയുടെ കാമുകനായ വെഞ്ഞാറമൂട് സ്വദേശി ഷിജുവാണ് കൊല നടത്തിയതെന്ന് പോലീസ് കരുതുന്നു. ബുധനാഴ്ച ഉച്ചയോടെ കൊല്ലത്തെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് ആത്മഹത്യക്ക് ശ്രമിച്ച ഇയാളെ പോലീസ് രക്ഷപ്പെടുത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ തെക്കുവശത്തുള്ള തോപ്പില്‍ റോഡിലാണ് സംഭവം നടന്നത്. ഈ ഭാഗത്തുള്ള ഏതാനും വീടുകളിലേക്ക് പോകാനുള്ള സ്വകാര്യവഴിയാണിത്. രാവിലെ 10 മണിയോടെ സമീപവാസിയായ ഒരാള്‍ റോഡില്‍ പെണ്‍കുട്ടി വെട്ടേറ്റ് കിടക്കുന്നതായി കണ്ടു. ഇദ്ദേഹം സമീപത്തുള്ളവരെയും പോലീസിനെയും വിവരമറിയിച്ചു. ആളുകള്‍ എത്തുമ്പോഴേക്കും യുവതി മരിച്ചിരുന്നു. പോലീസെത്തി 10.30 ഓടെ മൃതദേഹം ചിറയിന്‍കീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റി.

സൂര്യയുടെ കഴുത്തിന് ചുറ്റും പത്തോളം വെട്ടേറ്റിട്ടുണ്ട്. മുടി മുറിഞ്ഞ് മൃതദേഹത്തിന് ചുറ്റും ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. വാച്ച്, പഴ്‌സ്, മൊബൈല്‍ഫോണ്‍ എന്നിവയും സമീപത്തുണ്ടായിരുന്നു. പഴ്‌സിനുള്ളില്‍ നിന്ന് ഒരു കത്ത് പോലീസിന് ലഭിച്ചിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പെന്ന നിലയിലാണ് കത്തെഴുതിയിട്ടുള്ളത്. ഇത് കൊലയാളി പഴ്‌സിനുള്ളില്‍ തിരുകിവച്ചതാണെന്നാണ് പോലീസ് കരുതുന്നത്. കൊലപാതകത്തിനുപയോഗിച്ചതെന്ന് കരുതുന്ന വെട്ടുകത്തി സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.

ഒരു യുവാവ് ഈ റോഡില്‍ നിന്ന് ദേശീയപാതയിലേക്ക് ഓടിപ്പോകുന്നത് കണ്ടതായി ചിലര്‍ പോലീസിന് മൊഴി നല്‍കി. തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈ. എസ്.പി. ആര്‍. പ്രതാപന്‍നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിനാണ് പ്രതി ഷിജു കൊല്ലത്തുള്ളതായി സൂചന ലഭിച്ചത്. കൈയിലെ ഞരമ്പുകള്‍ മുറിച്ച നിലയിലാണ് ലോഡ്ജില്‍ ഇയാളെ കണ്ടെത്തിയത്.സി.ഐ. എം. അനില്‍കുമാറിനാണ് അന്വേഷണച്ചുമതല.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

Top