കോഴിയിറച്ചി കഴിച്ചതിനുശേഷം കുട്ടിക്ക് മുലപ്പാല്‍ കൊടുത്തു, കുഞ്ഞ് മരിച്ചെന്ന് അമ്മ: സംഭവത്തിന് പിന്നില്‍

കോഴിയിറച്ചി കഴിച്ചതിനുശേഷം കുട്ടിക്ക് മുലപ്പാല്‍ കൊടുത്തതും കുഞ്ഞ് മരിച്ചു. ഒരമ്മയുടെ വാക്കുകളാണിത്. കുഞ്ഞിനെ കൊന്ന അമ്മ നല്ലൊരു വിശ്വസിക്കാന്‍ പറ്റാത്ത നുണയും കണ്ടുപിടിച്ചു. എരിക്കിന്‍ പാല്‍ നല്‍കി പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയും മുത്തശിയും അറസ്റ്റില്‍. തമിഴ്നാട്ടില്‍ തേനി ജില്ലയിലെ ആണ്ടിപ്പെട്ടിയിലാണ് ദാരുണമായ സംഭവം. കുഞ്ഞിന്റെ അമ്മ കവിത, കവിതയുടെ അമ്മ ചെല്ലമ്മാള്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.മേസ്തിരിപ്പണി ചെയ്യുന്ന സുരേഷിനും കവിതയ്ക്കും രണ്ട് പെണ്‍കുഞ്ഞുങ്ങളാണ്.


കവിത ഫെബ്രുവരി 26ന് തേനി മെഡിക്കല്‍ കോളജില്‍ ഒരു പെണ്‍കുഞ്ഞിനു കൂടി ജന്മം നല്‍കി. 28ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ കവിത അമ്മയുടെ അടുക്കലേക്കാണ് പോയത്. ഈ മാസം രണ്ടിന് കുഞ്ഞ് മരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കവിത കോഴിയിറച്ചിയും നിലക്കടലയും തിന്നതിനു ശേഷം കുഞ്ഞിന് മുലപ്പാല്‍ നല്‍കിയതാണ് കുഞ്ഞിന്റെ മരണ കാരണം എന്നാണ് ഇവര്‍ പ്രചരിപ്പിച്ചത്. എന്നാല്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന രഹസ്യവിവരം റവന്യു അധികൃതര്‍ക്കു ലഭിച്ചു. പരാതി ലഭിച്ച തഹസില്‍ദാര്‍ അന്വേഷണത്തിന് വിഇഒ ദേവിയെ ചുമതലപ്പെടുത്തി. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തായത്.

Top