അഞ്ച് മാസം ഗര്‍ഭിണിയായ മലയാളി നഴ്‌സ് മസ്‌കറ്റില്‍ കുത്തേറ്റ് മരിച്ച നിലയില്‍

nurse

സലാല: മലയാളി നഴ്‌സിനെ മസ്‌കറ്റില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ജിക്കു റോബര്‍ട്ടി എന്ന 28കാരിയെയാണ് മസ്‌കറ്റിലെ സലാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അങ്കമാലി കറുകുറ്റി സ്വദേശിയാണ് ജിക്കു റോബര്‍ട്ടി. രാത്രിയാണ് സംഭവം നടന്നത്.

അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു ജിക്കു. സലാലയിലെ ബാദില്‍ അല്‍ സമാ ആശുപത്രിയിലെ ജീവനക്കാരാണ് ജിക്കുവും ഭര്‍ത്താവ് ജിന്‍സനും. ഇന്നലെ രാത്രി ഡ്യൂട്ടിക്ക് എത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് അന്വേഷിച്ചു ചെന്നപ്പോള്‍ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തിനു പിന്നില്‍ എന്താണെന്ന കാര്യം വ്യക്തമല്ല. ഫ്‌ളാറ്റിലെ മോഷണം തടയുന്നതിനിടെയാണ് കുത്തേറ്റതെന്നും പറയപ്പെടുന്നു.
പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top