ഐ ഫോണില്‍ നിന്നും ഷോക്ക്; പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം

ഐഫോണില്‍ നിന്നും ഷോക്കേറ്റ് പതിനഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം. റഷ്യയിലാണ് സംഭവം നടന്നത്. ഐറീന റബ്ബിനിക്കോവ എന്ന പതിനഞ്ച് വയസുകാരിയാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്ക് മെസേജ് അയയ്ക്കുന്നതിനിടെ ഫോണ്‍ ബാത്ടബ്ബിലേക്ക് വീഴുകയായിരുന്നു.

വെള്ളത്തില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ ബന്ധുക്കളാണ് കണ്ടെത്തിയത്. ആയോധനകല വിദഗ്ദ്ധയായി ഐറീന പാന്‍ക്രിയേഷന്‍ ചാമ്പ്യനാണ്.

കഴിഞ്ഞ വര്‍ഷവും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഐഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ബ്രിട്ടീഷ് യുവാവാണ് മരണപ്പെട്ടത്. ബാത്ത് റൂമില്‍ വെച്ച് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ മുപ്പത്തിരണ്ടുകാരനായ റിച്ചാര്‍ഡ് ബുള്ളിനാണ് അപകടം സംഭവിച്ചത്.

Top