എന്നെ ഉപദ്രവിക്കാനും തുടങ്ങി; ഞാനീ നശിച്ച ലോകത്തുനിന്ന് പോകുവാ..ആദിവാസി ബാലികയുടെ നെഞ്ചുനുറുക്കുന്ന ആത്മഹത്യാക്കുറിപ്പ്

sruthi-suicide

പേരാവൂര്‍: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ആദിവാസി പെണ്‍കുട്ടി ശ്രുതിയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ നിഴലിക്കുന്നു. പട്ടിണിയും വിശപ്പുമാണ് മരണത്തിന് കാരണമാക്കിയതെന്ന് വര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ ആത്മഹത്യാക്കുറിപ്പും പുറത്തുവിട്ടു. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാണ്.

ശ്രുതിയുടെ ആത്മഹത്യാക്കുറിപ്പ് നെഞ്ചുനുറുക്കുന്നതാണ്. കണിച്ചാര്‍ പഞ്ചായത്തിലെ ചൊങ്ങോത്തെ രവി-മോളി ദമ്പതികളുടെ മകള്‍ ശ്രുതിയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. ശ്രുതിയുടെ ആത്മഹത്യാക്കുറിപ്പിങ്ങനെ..ഞാനീ നശിച്ച ലോകത്തുനിന്ന് പോകുവാ. എന്നെ ഇനി നോക്കണ്ട. ഞാന്‍ കണ്ടും കേട്ടും മടുത്തു. ഇപ്പോള്‍ എന്നെ ഉപദ്രവിക്കാനും തുടങ്ങി. ഞാന്‍ ട്യൂഷന്‍ കഴിഞ്ഞു വരുമ്പോള്‍ മടുത്തു തലകറങ്ങിയായിരിക്കും വരിക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

h2404k

ഞാന്‍ സഹിക്കാവുന്നതിലേറെ സഹിച്ചു. ഇനി എനിക്ക് സഹിക്കാന്‍ സാധിക്കില്ല. ഞാന്‍ ട്യൂഷന്‍ വിട്ട് വരുമ്പോള്‍ 12 മണി കഴിയും. എന്നാലോ ഒരു പിടി ചോറുവരെ അച്ഛമ്മ വെച്ചിട്ടുണ്ടാവില്ല. എന്നിട്ട് എന്നെയാണ് വഴക്കു പറയുക. ഞാന്‍ രാവിലെ ഏഴു മണിക്കാണ് പോവുക. ഇനി എനിക്ക് ജീവിക്കണ്ട. അതുകൊണ്ട് ഞാന്‍ പോകുന്നു. അമ്മയും എന്റെ അനിയനും എന്നോട് പൊറുക്കണേ.. ഗുഡ്ബൈ.. എന്നിങ്ങനെയാണു കത്തിലെ വരികള്‍.

ശ്രുതിയുടെ മരണം പട്ടിണിയെത്തുടര്‍ന്നാണെന്നാരോപിച്ച് സമൂഹികമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചാരണം നടന്നിരുന്നു. കഴിഞ്ഞദിവസം ശ്രുതിയുടെ പിതാവ് രവി തന്നെ ഇതു നിഷേധിച്ചു രംഗത്തെത്തിയിരുന്നെങ്കിലും ആത്മഹത്യാക്കുറിപ്പ് പുറത്തുവിടണമെന്നും അല്ലാതെ ഇതു വിശ്വസിക്കില്ലെന്നും വിമര്‍ശകരില്‍ ചിലര്‍ സമൂഹികമാധ്യമങ്ങളില്‍ വെല്ലുവിളിച്ചിരുന്നു.

Top