ജയലളിതയുടെ എസ്‌റ്റേറ്റില്‍ കൊലപാതകം: രണ്ട് മലയാളികള്‍ അറസ്റ്റില്‍; പിടിയിലായത് കേരളത്തില്‍ നിന്ന്

കോയമ്പത്തൂര്‍: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്‌റ്റേറ്റിന്റെ കാവല്‍ക്കാരനെ കുത്തിക്കൊന്ന് മോഷണത്തിന് ശ്രമിച്ച കേസില്‍ രണ്ട് മലയാളികള്‍ പിടിയില്‍. ഇവരുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടില്ല. കേരളത്തില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.

തിങ്കളാഴ്ച പുലര്‍െച്ച രണ്ടുമണിയോടെയാണ് മോഷണ ശ്രമമുണ്ടായത്. കാവല്‍ക്കാരനായ നേപ്പാള്‍സ്വദേശി ഓം ബഹദൂറിനെ കുത്തിക്കൊന്ന സംഘം മറ്റൊരു കാവല്‍ക്കാരനായ കിഷന്‍ ബഹദൂറിനെയും ആക്രമിച്ചിരുന്നു. എന്നാല്‍ കിഷന്‍ ബഹാദൂറിന് മോഷണ സംഘവുമായി ബന്ധമുണ്ടെന്നും ഇയാളുടെ പരിക്കുകള്‍ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി സ്വയം ചെയ്തതാണെന്നാണ് പോലീസ് ഭാഷ്യം. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. സംഘത്തില്‍ പത്തോളം പേരുണ്ടായിരുന്നുവെന്നാണ് സൂചന. കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജയലളിതയും ശശികലയും ഉപയോഗിച്ചിരുന്ന മുറിയില്‍ മോഷണ സംഘം കയറിയിരുന്നു.എന്നാല്‍ എന്തൊക്കെ നഷ്ടപ്പെട്ടുവെന്ന് വെളിപ്പെടുത്തിയിട്ടില്ല.

1992ലാണ് ജയലളിത ഈ എസ്റ്റേറ്റ് വാങ്ങിയത്. പിന്നീട് 5000 ചതുരശ്രയടിയില്‍ ബംഗ്ലാവ് പണിതു. ജയലളിത മുഖ്യമന്ത്രി ആയിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഒഴിവുസമയത്ത് കോടനാട്ടിലെത്തി വിശ്രമിക്കാറുണ്ടായിരുന്നു. മുഖ്യമന്ത്രിയായ കാലത്ത് ജയലളിത എത്തിയാല്‍ ഭരണസിരാകേന്ദ്രവും കോടനാടായിരുന്നു. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീംകോടതി വിധിപ്രകാരം കോടനാട് എസ്റ്റേറ്റും കണ്ടുകെട്ടാന്‍ ഉത്തരവിട്ടിരുന്നു.

Top