അന്യസംസ്ഥാനക്കാരുമായി ജിഷയുടെ സഹോദരി ഹിന്ദിയില്‍ ആശയവിനിമയം നടത്തിയെന്ന് കടയുടമ; സംഭവത്തില്‍ ദുരൂഹത

Suspect

പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകം നടന്ന് പതിമൂന്നി ദിവസം പിന്നിടുമ്പോള്‍ സംഭവത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ ഒഴിയുന്നില്ല. ജിഷയുടെ സഹോദരി ദീപയെ ചുറ്റിപ്പറ്റിയും സംശയം നിലനില്‍ക്കുകയാണ്. ജിഷയുടെ സഹോദരിക്കെതിരായ തെളിവുകളാണ് കിട്ടിയിരിക്കുന്നത്. ദീപ അന്യസംസ്ഥാന തൊഴിലാളികളുമായി ഹിന്ദിയില്‍ ആശയവിനിമയം നടത്തിയെന്നാണ് പറയുന്നു.

വളയന്‍ചിറങ്ങരയില്‍ ദീപ ജോലി ചെയ്തിരുന്ന സ്റ്റേഷനറി കടയുടെ ഉടമയാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. കടയില്‍ എത്തുന്ന ഇതര സംസ്ഥാനക്കാരുമായി ഹിന്ദിയില്‍ ആശയവിനിമയം നടത്തിയിരുന്നതു ദീപയാണെന്നാണു മൊഴി. ജിഷ വധക്കേസുമായി ബന്ധപ്പെട്ടു ദീപയുടെ സുഹൃത്തായ ഇതര സംസ്ഥാനക്കാരനെ പൊലീസ് തിരയുന്നതായി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍, തനിക്കു ഹിന്ദി അറിയില്ലെന്നും അങ്ങനെയൊരു സുഹൃത്തില്ലെന്നും ദീപ പറഞ്ഞിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ ആറു തവണ കടയിലെത്തി ദീപയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. ഇന്നലെ രാവിലെ പത്തോടെ മഫ്തിയിലുള്ള വനിതാ പൊലീസുകാര്‍ക്കൊപ്പം പൊലീസ് ജീപ്പില്‍ ദീപയെ താലൂക്ക് ആശുപത്രിയില്‍നിന്നു പുറത്തേക്കുകൊണ്ടുപോയിരുന്നു. പതിനഞ്ചു മിനിറ്റിനു ശേഷം തിരികെയെത്തിച്ചു. ഇതു സംബന്ധിച്ചു ചാനലുകള്‍ വാര്‍ത്ത നല്‍കിയതിനെതിരെ ദീപ രൂക്ഷമായി പ്രതികരിച്ചു.

വസ്ത്രം മാറാനും ബാങ്ക് പാസ് ബുക്ക് എടുക്കാനുമായി പോയതാണെന്നായിരുന്നു വിശദീകരണം. ഇക്കാര്യം വനിതാ പൊലീസുകാരും ശരിവച്ചു. മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്നും ദീപ ആരോപിച്ചു.

Top