ക്രിക്കറ്റ് കളിക്കിടെ പന്തയം വച്ച തുകയെ ചൊല്ലി അടിപിടി; കളിക്കൂട്ടുകാരനെ തല്ലിക്കൊന്നു; ക്രൂരതയില്‍ നടുങ്ങി ഗ്രാമം

കൊല്‍ക്കത്ത: ക്രിക്കറ്റ് കളിക്കിടെ പന്തയം വച്ച തുകയെച്ചൊല്ലി അടിപിടി കൊലപാതകത്തില്‍ കലാശിച്ചു.പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിയെ ദസ്പാര ഗ്രാമത്തിലാണ് സംഭവം. ക്രിക്കറ്റ് കളിക്കിടെ രണ്ട് കുട്ടികള്‍ തമ്മിലുള്ള പന്തയമാണ് കൊലപാതകത്തില്‍ അവസാനിച്ചത്. 250 രൂപയാണ് പന്തയം വെച്ചത്. പന്തയം ജയിച്ച കുട്ടി പണം ചോദിച്ചു. തോറ്റയാള്‍ കൊടുക്കാന്‍ തയാറായില്ല.

ഈ തര്‍ക്കം അടിപിയായതോടെ പന്തയത്തില്‍ തോറ്റ കുട്ടി കളിക്കൂട്ടുകാരനെ തല്ലിക്കൊല്ലുകയായിരുന്നു. കളിക്കൂട്ടുകാരായ രണ്ട് കുട്ടികളും പന്ത്രണ്ടുവയസുകാരാണ്. പിറ്റേദിവസമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

മരിച്ച കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ കൂടെക്കളിച്ച കുട്ടിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ കഥ പൊലീസ് അറിയുന്നത്. പന്തയം കൊടുക്കാന്‍ പണമില്ലാത്തതിനാലാണ് ക്രൂരതചെയ്തതെന്നും കുട്ടി സമ്മതിച്ചു. കൊലപാതകത്തിന് ശേഷം മൃതദേഹം അടുത്തുള്ള കാട്ടില്‍ കൊണ്ടുപോയി ഒളിപ്പിക്കാന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തിന്റെ നടുക്കത്തിലാണ് ദസ്പാര ഗ്രാമം ഇപ്പോഴും.

Top