ഇഷ്ടപ്പെട്ട മദ്യം ലഭിച്ചില്ല; പോലീസ് ഉദ്യോഗസ്ഥന്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

alcoholism-liquor-addiction-naam-indian-photonbunk

ബിഹാര്‍: മദ്യനിരോധനം ഏര്‍പ്പെടുത്തിയതോടെ ബിഹാറിലെ അവസ്ഥ പരിതാപകരമാണ്. ലഹരി കിട്ടാതാകുമ്പോള്‍ ഭ്രാന്തന്‍ അവസ്ഥകളാണ് ബിഹാറില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. ലഹരി ലഭിക്കാന്‍ കയ്യില്‍ കിട്ടിയ സോപ്പ് കഴിച്ച് കഴിഞ്ഞ ദിവസമാണഅ ഒരു യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടയില്‍ ഇഷ്ടപ്പെട്ട മദ്യം കിട്ടാതായപ്പോള്‍ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്.

പോലീസ് കോണ്‍സ്റ്റബിളാണ് ഇങ്ങനെയൊരു അക്രമം കാണിച്ചത്. മിലിറ്ററി പോലീസിലെ 35 വയസ്സുള്ള രാജ് കിഷോര്‍ ശര്‍മ്മയെന്ന പൊലീസ് കോണ്‍സ്റ്റബിളാണ് ആത്മഹത്യ ചെയ്തത്. ബിഹാറിലെ സമ്പൂര്‍ണ്ണ മദ്യനിരോധന നടപടിയെ തുടര്‍ന്ന് സര്‍ക്കാര്‍ ആങ്കലാപ്പിലുമായി. ഇഷ്ടപ്പെട്ട മദ്യം ലഭിക്കാതെ വന്നതോടെയാണ് പോലീസ് ഉദ്യോഗസ്ഥന്‍ വിഷം കഴിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇയാളെ രക്ഷിക്കാനായില്ല. പൊലീസുകാരന്‍ സ്വയം വിഷം കഴിച്ചതാണോ അതോ ആരെങ്കിലും വിഷം കഴിപ്പിച്ചതാണോ എന്നുള്ള സംശയവും നിലനില്‍ക്കുന്നുണ്ട്. ഇതേക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഏപ്രില്‍ നാലിന് മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം ശര്‍മ്മയും മദ്യം കഴിക്കില്ലെന്ന് പ്രതിജ്ഞ എടുത്തിരുന്നു.

മദ്യപാനത്തെ തുടര്‍ന്ന് അഞ്ചു തവണ ഇയാളെ സസ്പെന്റ് ചെയ്തിട്ടുണ്ട്. മദ്യനിരോധനത്തിന് ശേഷം മദ്യം വിറ്റതിന് രണ്ടു ദിവസത്തിനുള്ളില്‍ മാത്രം 44 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അതേസമയം മദ്യപാനം നിര്‍ത്താന്‍ സഹായിക്കുന്ന നിരവധി പുതിയ ഡീ അഡിക്ഷന്‍ സെന്ററുകളും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

Top