ഓഫീസില്‍ പിറന്നാളിന് ലഡ്ഡു വിതരണം പണി തെറിപ്പിച്ചു; ടോമിന്‍ തച്ചങ്കരിനെ സ്ഥാനത്തുനിന്ന് മാറ്റി

Tomin-Thachankary

തിരുവനന്തപുരം: ഓഫീസില്‍ പിറന്നാളിന് ലഡ്ഡു വിതരണം ചെയ്തതും ഹെല്‍മറ്റ് വയ്ക്കാതെ പെട്രോള്‍ നല്‍കരുതെന്ന് പറഞ്ഞതും ടോമിന്‍ ജെ. തച്ചങ്കരിക്ക് തിരിച്ചടിയായി. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്റെ ആവശ്യത്തെ തുടര്‍ന്ന് ഗതാഗത കമ്മിഷണര്‍ സ്ഥാനത്തുനിന്ന് ടോമിന്‍ ജെ. തച്ചങ്കരിയെ മാറ്റി.

കമ്മിഷണര്‍ എടുക്കുന്ന തീരുമാനങ്ങള്‍ മന്ത്രി അറിയുന്നില്ലെന്നായിരുന്നു പരാതി. എഡിജിപി: എസ്. ആനന്ദകൃഷ്ണനാണ് പുതിയ ഗതാഗത കമ്മിഷണര്‍. ഹെല്‍മറ്റ് ഇല്ലാത്തവര്‍ക്ക് പെട്രോളില്ല എന്ന തീരുമാനം മുതല്‍ തച്ചങ്കരിയുടെ ജന്മദിനാഘോഷം വരെയുള്ള കാര്യങ്ങളില്‍ മന്ത്രിയും കമ്മിഷണറും തമ്മില്‍ സ്വരചേര്‍ച്ചയില്ലായിരുന്നു. ജന്മദിനാഘോഷം സംബന്ധിച്ച് സര്‍ക്കുലറിറക്കിയ നടപടി അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയെ മന്ത്രി ചുമതലപ്പെടുത്തിയിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top