ശബരിമലയില്‍ സ്ഥിതി വഷളാക്കിയത് സര്‍ക്കാരും പോലീസും; പിണറായിക്കും പോലീസിനും ഇതെന്ത് പറ്റി? സംഘര്‍ഷങ്ങള്‍ക്കിടെ പിണറായി അബുദാബിയില്‍

പവിത്ര ജെ ദ്രൗപതി

ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ നിലയ്ക്കലില്‍ നടക്കുന്ന സമരം കൂടുതല്‍ കലുഷിതമാകുകയാണ്. പോലീസിന്റെ നിയന്ത്രണത്തിനും പുറത്തേക്ക് സ്ഥിതിഗതികള്‍ കടന്നിരിക്കുന്നു. സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് വരെ അക്രമങ്ങള്‍ക്കിരയാകേണ്ടി വന്നു. ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് എല്ലാ സുരക്ഷയും ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപിച്ച പിണറായി വിജയന് അത് ഒരുക്കി നല്‍കാന്‍ കഴിഞ്ഞില്ലെന്ന് പറയാം. ഇത് മാത്രമല്ല, കേരളം ഇത്ര കലുഷിതമായി തുടരുമ്പോള്‍ പിണറായി ഇബുദാബി സന്ദര്‍ശനത്തിനായി സംസ്ഥാനം വിട്ടതും ചര്‍ച്ചയാകുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശബരിമലയിലേക്ക് ദര്‍ശനത്തിനായെത്തിയ ചേര്‍ത്തല സ്വദേശിനി ലിബി സമരക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മല കയറുന്നതില്‍ നിന്നും പിന്മാറുകയായിരുന്നു. ലിബിക്ക് പുറമെ ആന്ധ്രാ സ്വദേശിനിയായ മാധവിയും മാതാപിതാക്കളും രണ്ടു മക്കളുമാണ് സന്നിധാനത്തേക്ക് പ്രവേശിക്കാനെത്തിയത്. ഇവരും പ്രിഷേധത്തെത്തുടര്‍ന്ന് തിരിച്ച് പമ്പയിലേക്ക് പോകുകയായിരുന്നു. പോലീസ് സമര പന്തല്‍ പൊളിച്ച് നീക്കിയെങ്കിലും സമരതക്കാര്‍ താത്കാലികമായി വീണ്ടും സമരപന്തല്‍ നിര്‍മ്മിച്ചത് എഡിജിപിയുടെ മുന്നില്‍ വെച്ചാണ്. എന്നിട്ടും വേണ്ട നടപടികള്‍ ഇവര്‍ കൈക്കൊണ്ടില്ല.

സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ഏതെങ്കിലും യുവതി ശബരിമലയില്‍ പ്രവേശിക്കാനായെത്തിയാല്‍ അത് തടയില്ലെന്നും അവര്‍ക്ക് വേണ്ട സുരക്ഷ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. ഇവര്‍ക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വനിതാ പോലീസുകാരെ നിയോഗിക്കുമെന്നും പിണറായി അറിയിച്ചിരുന്നതാണ്. പിണറായിയുടെ ഈ വാക്കുകള്‍ കേട്ട് തന്നെയാണ് ലിബിയുള്‍പ്പടെയുള്ള വനിതകള്‍ ശബരിമലയില്‍ എത്തിയത്. കോടതി വിധിയുടെ പശ്ചാത്തലത്തിലും മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചുമാണ് ശബരിമലയ്ക്ക് പോകുന്നതെന്ന് നേരത്തെ ലിബി പറഞ്ഞിരുന്നു. എന്നാല്‍ ഇവരെ നിരാശപ്പെടുത്തിയെന്ന് മാത്രമല്ല, ക്രമസമാധാനം നിലനിര്‍ത്തുന്നതിലും പിണറായിയും പിണറായിയുടെ പോലീസും പരാജയപ്പെട്ടിരിക്കുന്നു. ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ഇന്ന് നിലയ്ക്കലില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍. മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ഭക്തരെന്ന് വിളിക്കുന്ന അക്രമികളുടെ അക്രമങ്ങള്‍ക്ക് ഇരയാകുകയാണ്. ഇനിയെങ്കിലും പറഞ്ഞ വാക്ക് പാലിക്കാന്‍ പിണറായി തയ്യാറാകണം.

വിവിധ ഹിന്ദു സംഘടനകള്‍ പ്രാര്‍ത്ഥനാ സമരങ്ങളും ഉപവാസ സമരങ്ങളും നടത്തുമെന്നും ശബരിമലയിലേക്ക് സ്ത്രീകള്‍ പ്രവേശിക്കുന്നത് എന്ത് വില കൊടുത്തും തടയുമെന്നും നേരത്തെ തന്നെ പരസ്യമായി പ്രഖ്യാപിച്ചതാണ്. എന്നിട്ടും മതിയായ സുരക്ഷ ഉറപ്പുവരുത്താന്‍, വേണ്ടത്ര പോലീസുകാരെ വിന്യസിക്കാന്‍ പിണറായി തയ്യാറായില്ല. ഇന്ന് രാവിലെ മുതല്‍ നിലയ്ക്കലില്‍ സംഘര്‍ഷം കനക്കുകയായിരുന്നു. രാവിലെ തന്നെ സ്ഥിഗതികള്‍ നിയന്ത്രണ വിധേയമല്ലെന്ന് കണ്ടിട്ടും പോലീസ് കൈയ്യുംകെട്ടി നിന്നു എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. മുഖംമൂടി ധരിച്ചുവരെ അയ്യപ്പഭക്തന്മാര്‍ അക്രമം അഴിച്ചുവിട്ടപ്പോള്‍ പോലീസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലായെന്നത് പോലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ച തന്നെയാണ്.

പോലീസ് തിരിച്ചടിച്ച് തുടങ്ങാന്‍ ഏറെ വൈകി. ഉച്ചയ്ക്ക് ശേഷം കൂടുതല്‍ പോലീസുകാരെ വിന്യസിച്ച് സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ അക്രമഭരിതമാവുകയാണുണ്ടായത്. പോലീസുകാര്‍ സമരക്കാര്‍ക്ക് നേരെ ലാത്തി പ്രയോഗിക്കുകയും ഓടിക്കുകയും ചെയ്തു. ചിതറിയോടിയ സമരക്കാര്‍ പിന്നീട് പോലീസിന് നേരെയും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമം അഴിച്ചുവിടുകയായിരുന്നു. ഇനിയും പോലീസ് ശക്തമായി നിന്നില്ലെങ്കില്‍, വേണ്ട നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ നിലയ്ക്കല്‍ യുദ്ധഭൂമിയായി മാറുമെന്നതില്‍ സംശയമില്ല.

Top