തെമ്മാടി നാട് ഭരിക്കുമെങ്കില്‍ തെമ്മാടിത്തത്തോടെ നേരിടും; ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പിണറായിയുടെ ചെരുപ്പുനക്കി, വീരവാദവുമായി ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി അധിക്ഷേപിച്ച് ശോഭ സുരേന്ദ്രന്‍. കഴിഞ്ഞ ദിവസം രാത്രി ഏഷ്യാനെറ്റ് ന്യൂസിന്റെ ചര്‍ച്ചയിലാണ് ശോഭ സുരേന്ദ്രന്‍ പൊട്ടിത്തെറിച്ചത്. കള്ളന്മാര്‍ കയറുന്നതു പോലെ മാവോയിസ്റ്റുകളെ കയറ്റി വിശ്വാസികളുടെ നെഞ്ചില്‍ തീകോരിയിട്ട പിണറായി വിജയന്റെ പാര്‍ട്ടിക്കെതിരെ വിശ്വാസികള്‍ പരിഹാര കര്‍മ്മം നടത്തുമെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

നാളെ ഹര്‍ത്താലില്‍ ആക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് തെമ്മാടി നാട് ഭരിക്കുമെങ്കില്‍ തെമ്മാടിത്തത്തോടെ നേരിടുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
പിണറായിയുടെ ചെരുപ്പുനക്കിയാണ് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എന്ന് പറഞ്ഞ ശോഭ സുരേന്ദ്രന്‍, ബിജെപി ഹര്‍ത്താല്‍ പൊതുജനങ്ങളെ ബാധിക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയത് ഇങ്ങനെ. തെമ്മാടി നാട് ഭരിക്കുമെങ്കില്‍ തെമ്മാടിത്തത്തോടെ നേരിടും.

Top