സ്റ്റേഷനില്‍വെച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ വസ്ത്രമുരിഞ്ഞു; നഗ്നചിത്രം പ്രചരിപ്പിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Trans

ദില്ലി: ട്രാന്‍സ്‌ജെന്‍ഡറിനോട് കാണിക്കുന്ന അവഗണന ക്രൂരമാകുന്നു. പോലീസുകാര്‍ക്കിടയില്‍ നിന്നും ഇവര്‍ ഉപദ്രവം നേരിടുകയാണ്. കഴിഞ്ഞ ദിവസം സ്റ്റേഷനില്‍വെച്ച് പോലീസുമായുണ്ടായ തര്‍ക്കത്തിനിടെ ട്രാന്‍സ്‌ജെന്‍ഡര്‍ വസ്ത്രമുരിയുകയുണ്ടായി. സംഭവം വലിയ വിവാദത്തിനിടവെച്ചിരുന്നു.

ഇയാള്‍ വസ്ത്രമുരിഞ്ഞ സമയത്ത് പോലീസ് ഉദ്യോഗസ്ഥന്‍ ഈ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയുണ്ടായി. പോലീസ് ഉദ്യോഗസ്ഥന്‍ ഈ നഗ്നച്ചിത്രം പ്രചരിപ്പിച്ചതാണ് പ്രശ്‌നത്തിന് വഴിവെച്ചത്. ട്രാന്‍സ്ജെന്‍ഡറിന്റെ നഗ്‌നചിത്രം പ്രചരിപ്പിച്ച പോലീസ് ഉദ്യോഗസ്ഥന് അതോടെ സസ്പെന്‍ഷനും കിട്ടി.

ദില്ലിയിലെ വസന്ത് കുഞ്ച് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കിടയിലാണ് ഇയാള്‍ ട്രാന്‍സ്ജെന്‍ഡറിന്റെ നഗ്‌നചിത്രം പ്രചരിപ്പിച്ചത്. ഇയാള്‍ക്കെതിരെ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചതായി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ നൂപുര്‍ പ്രസാദ് അറിയിച്ചു. ഒരു പരാതിയുമായി ബന്ധപ്പെട്ടാണ് ദില്ലിയില്‍ ഓട്ടോ ഡ്രൈവറായ ട്രാന്‍സ്ജെന്‍ഡര്‍ വസന്ത് കുഞ്ച് പോലീസ് സ്റ്റേഷനില്‍ എത്തിയത്. സംഭവത്തില്‍ ഐ.ടി ആക്റ്റ് പ്രകാരവും കേസെടുത്തിട്ടുണ്ട്.

Top