മികച്ച ഫീച്ചേഴ്‌സുമായി സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് തരംഗമാകാന്‍ മോട്ടോ ജി4 എത്തി; 14,999രൂപയ്ക്ക് സ്വന്തമാക്കാം

moto-g4-plus-design-middle

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് കിടപിടിക്കാന്‍ മോട്ടോ ജി എത്തി. പുത്തന്‍ ഫീച്ചറുകളുമായി എത്തിയ മോട്ടോ ജി സീരിയസിലെ രണ്ട് സ്മാര്‍ട്ട്‌ഫോണുകളും ഇതിനോടകം ജനശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. മികച്ച വില്‍പ്പനയാണ് ഓണ്‍ലൈന്‍ വഴി നടക്കുന്നത്. മോട്ടോ ജി4, മോട്ടോ ജി4 പ്ലസ് എന്നിവയാണ് വിപണിയിലിറക്കിയിരിക്കുന്നത്. ആമസോണ്‍ വഴിയാണ് ഇത് ഉപയോക്താക്കളുടെ കൈയ്യിലെത്തുക.

ബ്ലാക്ക്, വൈറ്റ് നിറങ്ങളിലാണ് മോട്ടോ ജി4, ജി4 പ്ലസ് എന്നിവ എത്തുന്നത്. ദില്ലിയില്‍ നടന്ന ചടങ്ങിലാണ് ലെനോവോ ഇന്ത്യ പുതിയ ഹാന്‍ഡ്സെറ്റുകള്‍ അവതരിപ്പിച്ചത്. 2 ജിബി റാം, 16 ജിബി സ്റ്റോറേജ് മെമ്മറിയും ഉള്ള മോട്ടോ ജി4 പ്ലസിന് 13,499 രൂപയാണ് വില. ഇതിന്റെ 3 ജിബി റാം, 32 ജിബി സ്റ്റോറേജ് മെമ്മറിയും ഉള്‍പ്പെടുന്ന വാരിയന്റിന് 14,999 രൂപയാണ് വില. ആന്‍ഡ്രോയ്ഡ് 6.0.1 മാഷ്മല്ലോ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോ ജി4 പ്ലസില്‍ ഡ്യുവല്‍ സിം സേവനം ലഭ്യമാണ്. മൈക്രോ സിം കാര്‍ഡ് സ്ലോട്ടാണ് ഉള്‍പ്പെടുത്തിയത്. ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഹോം ബട്ടണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബയോമെട്രിക് വഴി ഒതന്റിഫിക്കേഷന്‍ സിസ്റ്റം നടപ്പിലാക്കുന്ന മോട്ടൊറോളയുടെ ആദ്യ ഹാന്‍ഡ്സെറ്റാണിത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലെയ്ക്ക് കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 3 സുരക്ഷയുമുണ്ട്. 1.5ഗിഗാഹെര്‍ട്സ് ഒക്ടാ കോര്‍ ക്വാല്‍കം സ്നാപ്ഡ്രോഗന്‍ പ്രൊസെസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. മോട്ടോ ജി4 പ്ലസില്‍ 16 മെഗാപിക്സല്‍ റിയര്‍ ക്യാമറ ഡ്യുവല്‍ എല്‍ഇഡി കളര്‍ ബാലന്‍സിങ് ഫല്‍ഷ്, സെല്‍ഫി ക്യാമറ 5 മെഗാപിക്സല്‍. നിലവിലുള്ള ഒട്ടുമിക്ക കണക്റ്റിവിറ്റി സേവനങ്ങളും മോട്ടോ ജി4ല്‍ ലഭ്യമാണ്. 3000 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്.

ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പതിമൂന്നാമത്തെ പതിപ്പാണ് ആന്‍ഡ്രോയ്ഡ് മാര്‍ഷ്മെലോ. ആന്‍ഡ്രോയ്ഡ് ലോലിപോപ്പിന്റെ അനുഭവം ഒന്നുകൂടി മെച്ചപ്പെടുത്തുകയാണ് മാര്‍ഷ്മെലോ ചെയ്യുന്നത്. ഗൂഗിള്‍ നൗ ഓണ്‍ ടാപ്പ്, ഉപകരണം ഉപയോഗത്തില്‍ ഇല്ലാത്തപ്പോള്‍ ബാറ്ററി ഉപയോഗം നന്നേ കുറയ്ക്കുന്ന പുതിയ പവര്‍ മാനേജ്മെന്റ് സിസ്റ്റം, വിരല്‍ അടയാളം തിരിച്ചറിയല്‍, യുഎസ്ബി ടൈപ്പ് സി ചാര്‍ജറുകള്‍ക്കുള്ള പിന്തുണ, ഡാറ്റയും ആപ്ലിക്കേഷനുകളും മൈക്രോ എസ്ഡി കാര്‍ഡിലേക്ക് മാറ്റുവാനുള്ള സൗകര്യം എന്നിവയുമുണ്ട്.

ക്വാല്‍ക്കമിന്റെ ക്യുക്ക് ചാര്‍ജ് 3.0 ആണ് ഇതിന്റെ മറ്റൊരു പ്രത്യേകത. 35,40 മിനിറ്റുകള്‍ക്കകം മൊബൈല്‍ ബാറ്ററി 80 ശതമാനം വരെ ചാര്‍ജാവും. ഇതിനായി പ്രത്യേക ടര്‍ബോ ചാര്‍ജര്‍ ഉണ്ടാവും. 3 ജിബി റാം, അഡ്രിനോ 405 ജിപിയു എന്നിവയും ഇതിന്റെ മറ്റു പ്രത്യേകതകളാണ്. മോട്ടോറോളയുടെ തൊട്ടു മുന്‍പെ പുറത്തിറങ്ങിയ മോട്ടോ ജി3 യ്ക്ക് അഞ്ചിഞ്ച് സ്‌ക്രീനും 720 പിക്സല്‍ റെസല്യൂഷനുമായിരുന്നു ഉണ്ടായിരുന്നത്. ഇതിലെ കാഴ്ചകള്‍ പ്രതീക്ഷിച്ചത്രയും മികവുറ്റതായിരുന്നില്ല. ഇത് മോട്ടോ ആരാധകരെ മുഴുവന്‍ നിരാശപ്പെടുത്തിയിരുന്നു. ഈ കുറവ് നികത്താന്‍ പുതിയ ഹാന്‍ഡ്സെറ്റില്‍ മോട്ടോറോള പരിശ്രമിക്കുന്നുണ്ട്. 55.2 ഇഞ്ച് സ്‌ക്രീന്‍ സൈസ് പ്രതീക്ഷിക്കുന്ന ഇതിന്റെ റെസല്യൂഷന്‍ മികവുറ്റ കാഴ്ചാനുഭവവും നല്‍കുമെന്നും ലെനോവോ പറയുന്നു.

Top