ഓര്‍ഡര്‍ ചെയ്ത ഭക്ഷണം പകുതി കഴിച്ചതിന് ശേഷം കസ്റ്റമറിന് നല്‍കി; ഡെലിവറി ബോയിയെ കമ്പനി പിരിച്ചുവിട്ടു

ബെയ്ജിംങ്ങ്: ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കസ്റ്റമറിന് എത്തിച്ചു നല്‍കുന്നതിന് മുമ്പ് കവര്‍ തുറന്ന് പാതി ഭക്ഷണം അകത്താക്കിയ ഡെലിവറി ബോയി സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി. ഭക്ഷണം നല്‍കാനായി ഫ്ലാറ്റിലേക്കെത്തിയ ഇയാള്‍ ലിഫ്റ്റില്‍ കയറുന്നതിന് മുമ്പാണ് ഭക്ഷണ പൊതി തുറന്ന് പകുതി അകത്താക്കിയത്. ലിഫ്റ്റിന് എതിര്‍ വശത്തായി സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് യുവാവിന്റെ ഈ ഭക്ഷണം കഴിക്കല്‍ പിടികൂടിയത്. ചൈനയിലാണ് സംഭവം നടന്നത്. കവറിനകത്തു നിന്ന് ആദ്യ പൊതി തുറന്ന് കുറച്ച് ഭക്ഷണം കഴിക്കുന്നതും, പിന്നീട് മറ്റൊരു പൊതി തുറന്ന് അതില്‍ ഉണ്ടായിരുന്ന സൂപ്പ് കുടിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നുണ്ട്.

ഇരു പൊതികളും സാധാരണ നിലയില്‍ പൊതിഞ്ഞ ശേഷം ഉപഭോക്താവിന് നല്‍കാനായി ഇയാള്‍ ലിഫ്റ്റില്‍ കയറുകയായിരുന്നു. ചൈനയിലെ പ്രസിദ്ധമായ ഓണ്‍ലൈന്‍ ഡെലിവറി ആപ്പായ മെയ്ത്വാന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം നല്‍കാന്‍ എത്തിയപ്പോഴാണ് ജീവനക്കാരന്റെ പ്രവര്‍ത്തി അതിരുവിട്ടത്. പിന്നീട് ഇതിന്റെ വീഡിയോ വൈറലായതോടെ ജീവനക്കാരനെ കമ്പനി പുറത്താക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top