അടിമകളായ സ്ത്രീകളെ ഓണ്‍ലൈന്‍ വഴി ഐഎസ് ഭീകരര്‍ വില്‍ക്കുന്നു

isis

ദമാസ്‌കസ്: പെണ്‍കുട്ടികളെ ഐഎസ് ഭീകരര്‍ ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നു. ലൈംഗിക അടിമകളാക്കിയ യുവതികളെയാണ് ഭീകരര്‍ പണത്തിനുവേണ്ടി വില്‍ക്കുന്നത്. ഓണ്‍ലൈനില്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങളടക്കം പോസ്റ്റ് ചെയ്താണ് വില്‍പന. രണ്ട് പെണ്‍കുട്ടികളെയാണ് ഇവര്‍ വില്‍പന ചരക്കാക്കിയിരിക്കുന്നത്.

മുഖം മറച്ച രീതിയിലുള്ള ചിത്രങ്ങളാണ് ഫെയ്സ്ബുക്കിലിട്ടിരിക്കുന്നത്. പതിനെട്ട് വയസോളം പ്രായം വരുന്ന പെണ്‍കുട്ടികളാണിവര്‍. എണ്ണായിരം യുഎസ് ഡോളറാണ് (ഏകദേശം 5 ലക്ഷത്തോളം രൂപ) രണ്ട് പെണ്‍കുട്ടികള്‍ക്കും നിശ്ചയിച്ചിരിക്കുന്ന വില. പെണ്‍കുട്ടികളെ ലഭ്യമാകണമെങ്കില്‍ ഇത്രയും തുക നല്‍കണമെന്ന് ഭീകരല്‍ കാപ്ഷന്‍ നല്‍കിയിട്ടുണ്ട്. മെയ് 20 നാണ് ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അബു ആസാദ് അല്‍മാനി എന്ന ഭീകരനാണ് ചിത്രങ്ങള്‍ ഫെയ്സ്ബുക്കിലിട്ടത്. രണ്ട് ചിത്രങ്ങളും രണ്ട് സമയങ്ങളിലാണ് ഇട്ടത്. ഇവ പിന്നീട് അബു ആസാദിന്റെ അക്കൗണ്ടില്‍ നിന്നും അപ്രത്യക്ഷമാകുകയും ചെയ്തിരുന്നു.

തങ്ങളുടെ ആവശ്യങ്ങള്‍ക്കുള്ള പണം കണ്ടെത്തുന്നതിനായി ഐഎസ് പല വഴികളും പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പുതിയ ഭാഗമായാണ് ലൈംഗികാടിമകളെ വില്‍ക്കാനൊരുങ്ങുന്ന പ്രവണതയെ വിദഗ്ധര്‍ നോക്കിക്കാണുന്നത്. അതേസമയം, ഭീകരര്‍ അടിമകളാക്കിയിട്ടുള്ള പെണ്‍കുട്ടികളുടെ അവസ്ഥ വളരെ ദയനീയമാണ്. ക്രൂരമായാണ് പലപ്പോഴും പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത്. ശരീരം മുഴുവന്‍ മുറുവുകഴുമായി കഴിയുമ്പോഴും ഇവര്‍ക്ക് മരുന്നോ ചികിത്സയോ നല്‍കാന്‍ ഭീകരര്‍ തയ്യാറാകുന്നില്ല. നിരവധി പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

Top