ഐഷയെന്ന അമ്മ മക്കള്‍ക്ക് കാവലിരുത്തിയത് തെരുവു നായയെ; അടച്ചുറപ്പുള്ള വീടു പോലുമില്ലാത്ത കുടുംബം

Aisha-KTM

കോട്ടയം: കൊല്ലപ്പെട്ട ജിഷയുടെ വീട് കണ്ട് മലയാളികളുടെ കണ്ണ് നിറഞ്ഞിരുന്നു. എന്നാല്‍, അതിലും ദയനീയമാണ് പലരുടെയും ജീവിതം. സ്വന്തം പെണ്‍മക്കളെ സുരക്ഷിതമാക്കാന്‍ കഷ്ടപ്പെടുന്ന ഒരു സ്ത്രീയുണ്ട് കോട്ടയത്ത്. ഐഷ എന്ന വീട്ടമ്മയ്ക്ക് ഒരു അടച്ചുറപ്പുള്ള വീടു പോലുമില്ല.

സ്വന്തം പെണ്‍മക്കള്‍ ഈ അമ്മ കാവലിരുത്തിയിരിക്കുന്നത് തെരുവ് നായ്ക്കളെയാണ്. അടച്ചുറപ്പുള്ള വീടാണ് ഐഷ ആഗ്രഹിക്കുന്നത്. ദുരന്തങ്ങള്‍ക്ക് പുറമെ മുന്‍ സര്‍ക്കാരിന്റെ അനാസ്ഥയും വേട്ടയാടിയ ഐഷയുടെ കുടുംബം സ്വന്തമായി ഒരു തുണ്ട് ഭൂമിക്കും അതിലൊരു വീടിനുമായുള്ള പ്രതീക്ഷ ഇനിയും കൈവെടിഞ്ഞിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന് പലതവണ വീടിനായി ഐഷ അപേക്ഷ നല്‍കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന മറുപടിയാണ് ലഭിച്ചിരുന്നതെന്ന് ഐഷ പറയുന്നു. പ്രതീക്ഷകള്‍ ഒന്നും നടക്കാതെ വന്നപ്പോള്‍ ഐഷയുടെ ഭര്‍ത്താവ് തൂങ്ങി മരിക്കുകയായിരുന്നു.

Top