സ്വന്തം വീടെന്ന സ്വപ്‌നവും യാഥാര്‍ത്ഥ്യമാകുന്നു: ഹനാന്റെ ജീവിതം മാറി മറിയുന്നു; കൂടുതല്‍ ചിത്രങ്ങളിലേക്കും ക്ഷണം

കൊച്ചി: ഒറ്റ ദിവസം കൊണ്ട് കേരളത്തിലെ താരമായി ഉയര്‍ന്ന വിദ്യാര്‍ത്ഥിയാണ് ഹനാന്‍. മീന്‍ വില്‍പ്പന നടത്തി ഉപജീവനം നടത്താന്‍ ശ്രമിച്ച ഹനാന്റെ കഥ മലയാളികളുടെ കരളലിയിച്ചിരുന്നു. ചില ക്ഷുദ്രജീവികളുടെ ആക്രമണം ഏറ്റുവാങ്ങേണ്ടിവന്ന ഹനാന്‍ അവയെല്ലാം മറികടന്ന് മുന്നേറുന്നതാണ് ഇപ്പോള്‍ കാണുന്നത്. കഷ്ടതകളെ മറികടക്കുന്നതിനായി സുമനസ്സുകളായ നൂറുകണക്കിനാളുകളാണ് ഹനാന് സഹായവുമായി എത്തുന്നത്.

സ്വന്തം വീടെന്ന ഹനാന്റെ സ്വപ്‌നം പൂവണിയുകയാണ് ഇപ്പോള്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇടപെടലിലൂടെ യാഥാര്‍ത്ഥ്യമാകുന്നു. ഹനാന് സ്വന്തമായി വീട് വെക്കാന്‍ കുവൈറ്റ് പ്രവാസി മലയാളിയും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനുമായ തൊടുപുഴ സ്വദേശി ജോയ് മുണ്ടക്കാടന്‍ അഞ്ച് സെന്റ് ഭൂമി നല്‍കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹനാനെ സംരക്ഷിക്കേണ്ടത് മലയാളി സമൂഹത്തിന്റെ ബാധ്യതയാണെന്നും ഹനാന് സ്വന്തമായി ഒരു വീട് നിര്‍മ്മിക്കാന്‍ സഹായിക്കണം എന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് ഇതെന്നും ജോയ് മുണ്ടക്കാടന്‍ പറഞ്ഞു.

അന്ത്യാളത്താണ് ഭൂമി സൗജന്യമായി നല്‍കുക. ഹനാന്‍ പഠിക്കുന്ന അല്‍ ഹസര്‍ കോളേജില്‍ പോയിവരാനുള്ള സൗകര്യം കൂടി പരിഗണിച്ചാണ് തൊടുപുഴയോടടുത്ത അന്ത്യാളത്ത് ഭൂമി നല്‍കുന്നതെന്ന് ജോയ് മുണ്ടക്കാടന്‍ പറഞ്ഞു.

ഈ ഭൂമിയില്‍ വീട് നിര്‍മിച്ച് നല്‍കാന്‍ കുവൈറ്റിലെ തന്നെ ബൗബിയാന്‍ ഇന്‍ഡസ്ട്രി ഫോര്‍ ഗെയ്സസ് തയ്യാറായതായി രമേശ് ചെന്നിത്തല ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. തൃശൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സും വീട് നിര്‍മിച്ച് നല്‍കുമെന്ന് വാഗ്ദ്ധാനം നല്‍കിയിട്ടുണ്ട്.

വീട് ലഭിക്കുന്നത് കൂടാതെ കൈ നിറയെ നിരവധി ചിത്രങ്ങളും ഹനാന് ലഭിച്ചിട്ടുണ്ട്. വിഷമഘട്ടം മറികടക്കുന്നതിനായി ഹനാനൊപ്പം നില്‍ക്കുകയാണ് കേരളം.

Top