മലയാളി നെഞ്ചേറ്റിയ ഹനാന്‍ ഇനി വെള്ളിത്തിരയില്‍; അപ്രതീക്ഷിത ഭാഗ്യവുമായി എത്തിയത് സംവിധായകന്‍ അരുണ്‍ ഗോപി

വിദ്യാഭ്യാസ ചെലവിനും വീട്ടിലെ ദുരിതമകറ്റാനുമായി ദിവസവും മീന്‍ വില്‍പ്പനയ്ക്കിറങ്ങുന്ന ഹനാന്‍ സോഷ്യമീഡിയയില്‍ താരമായിക്കഴിഞ്ഞു. തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത ഹനാന് പിന്തുണയുമായി ധാരാളം പേര്‍ എത്തി. അവളുടെ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് മലയാളി സൈബര്‍ ലോകം നിന്നപ്പോള്‍ അപ്രതീക്ഷിത വാര്‍ത്തയുമായിട്ടാണ് സംവിധായകന്‍ അരുണ്‍ ഗോപി എത്തിയത്. മറ്റൊന്നുമല്ല അടുത്ത പ്രണവ് മോഹന്‍ലാല്‍ ചിത്രത്തില്‍ ഹനാന്‍ ഉണ്ടാകും എന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ സിനിമയിലേക്കെത്തുകയാണ് ഹനാന്‍. ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ഗോപി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ഒരു ഓണ്‍ലൈന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊച്ചി പാലാരിവട്ടം തമ്മനം ജംക്ഷനില്‍ വൈകുന്നേരങ്ങളില്‍ കോളജ് യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ഹനാന്റെ ജീവിതം അറിഞ്ഞുടന്‍ തന്നെ അരുണ്‍ അവളെ വിളിക്കുകയായിരുന്നു. തുടര്‍ന്നാണ് ഹനാന്‍ നല്ലൊരു അവതാരകയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും കവയിത്രിയുമാണെന്നൊക്കെ അരുണ്‍ മനസിലാക്കുന്നത്. പിന്നെ ഒരു ചോദ്യമായിരുന്നു, എന്റെ സിനിമയില്‍ അഭിനയിക്കുന്നോ എന്ന്. അതെ എന്ന് സമ്മതം മൂളിയതോടെ മലയാള സിനിമാ ലോകത്തേക്കുള്ള വാതില്‍ ഹനയ്ക്ക് മുന്നില്‍ തുറക്കുക കൂടിയായിരുന്നു.

തൃശൂര്‍ സ്വദേശിയാണ് ഹനാന്‍. അച്ഛനും അമ്മയും പണ്ടേ വേര്‍പിരിഞ്ഞു. അതോടെ അമ്മ മാനസികമായി തളര്‍ന്നു. പ്ലസ്ടുവിന് അനിയനെ വളര്‍ത്താനും സ്വന്തം പഠനത്തിനും വീട്ടുചെലവിനുമായാണ് ഹനാന്‍ മീന്‍ വില്‍ക്കാന്‍ ഇറങ്ങിയത്.

പ്ലസ്ടുവരെ മുത്തുമാലകള്‍ ഉണ്ടാക്കി വിറ്റും കുട്ടികള്‍ക്ക് ട്യൂഷനെടുത്തുമാണ് ഹനാന്‍ വീടുപോറ്റിയത്. അങ്ങനെയാണ് കോളജില്‍ ചേരാനുള്ള പണം കണ്ടെത്തിയത്. തുടര്‍പഠനത്തിനും മറ്റുമായി കുടുംബം തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് താമസം മാറ്റി.

ഹനാന്റെ ഒരു ദിനം തുടങ്ങുന്നത് പുലര്‍ച്ചെ മൂന്നു മണിക്കാണ്. ഒരു മണിക്കൂര്‍പഠനത്തിനുശേഷം സൈക്കിള്‍ ചവിട്ടി നേരെ ചമ്പക്കര മീന്‍മാര്‍ക്കറ്റിലേക്ക്. അവിടെനിന്ന് മീനും സൈക്കിളും ഓട്ടോയില്‍ കയറ്റി തമ്മനത്തേക്ക്. അവിടെ മീന്‍ ഇറക്കിവച്ച് അവള്‍ വീട്ടിലേക്ക് മടങ്ങും. പിന്നീട് കുളിച്ചൊരുങ്ങി 7.10ന് 60 കിലോമീറ്ററോളം അകലെയുള്ള തൊടുപുഴയിലെ കോളജിലേക്ക്. അവിടെ 9.30ന് തുടങ്ങുന്ന പഠനം അവസാനിക്കുന്നത് മൂന്നരയ്ക്ക്. പിന്നെ വീണ്ടും സൈക്കിളില്‍ നേരെ ചമ്പക്കര മാര്‍ക്കറ്റിലേക്കും.

ഇതിനിടെ എറണാകുളത്തെ ഒരു കോള്‍സെന്ററില്‍ ഒരു വര്‍ഷത്തോളം ജോലിചെയ്തു. ഈ സമയത്ത് ചെവിക്ക് ചെറിയ തകരാറുണ്ടായി. ശസ്ത്രക്രിയ വേണ്ടിവന്നു. കോളജ് അധികൃതരുടെ അധീനതയിലുള്ള ആശുപത്രിയായതിനാല്‍ചികിത്സ സൗജന്യമായിരുന്നു. ഡോക്ടറാവണമെന്നാണ് ഹനാന്റെ വലിയ സ്വപ്നം. തൊടുപുഴയിലെ അല്‍ അസര്‍ കോളജിലെ മൂന്നാംവര്‍ഷ രസതന്ത്ര വിദ്യാര്‍ത്ഥിനിയാണ് ഹനാന്‍.

Top