പാര്‍ട്ടിക്കെത്തിയ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; അഞ്ചു പേര്‍ അറസ്റ്റില്‍

watching-porn-videos

ബെംഗളൂരു: ഒരു റസ്റ്റോറന്റില്‍ കഴിഞ്ഞ ദിവസം നടന്ന നിശാപാര്‍ട്ടിക്കിടെ പീഡനം നടക്കുകയുണ്ടായി. പാര്‍ട്ടിക്കെത്തിയ യുവതിയ അഞ്ച് പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇവര്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് അഞ്ച് പേര്‍ അറസ്റ്റ് ചെയ്തു.

യുവതിയേയും കാമുകനേയും ഭീഷണിപ്പെടുത്തിയാണ് ലൈംഗീക പീഡനത്തിനിരയാക്കിയത്. യുവതിയെ പീഡിപ്പിക്കുന്നത് തടയാന്‍ ശ്രമിച്ച കാമുകനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന ഇവര്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.

ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പൊലീസില്‍ പരാതി നല്‍കിയാല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

യുവതി നല്‍കിയ മൊഴിയുടേയും സൂചനകളുടേയും അടിസ്ഥാനത്തിലാണ് അഞ്ചു പേരെ പൊലീസ് അറസ്റ്റ ചെയ്തത്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Top