നക്ഷത്ര ഹോട്ടലില്‍ ബ്രസീല്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമം

ന്യൂഡല്‍ഹി: ഫുട്‌ബോള്‍ അസോസിേയഷന്‍ ഭാരിവാഹിയായ ബ്രസീല്‍ വനിതയ്‌ക്കെതിരേ പീഡനശ്രമം. ഡല്‍ഹിയിലെ പ്രശസ്‌തമായ നക്ഷത്ര ഹോട്ടലിലാണ്‌ സംഭവം. ഇന്ത്യന്‍ സൂപ്പര്‍ ലീഗുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചിരുന്ന വനിതയെയാണ്‌ പീഡിപ്പിക്കാന്‍ ശ്രമമുണ്ടായത്‌. ഹോട്ടലിലെ റസ്‌റ്റോറന്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയതായിരുന്നു വനിത. റസ്‌റ്റോറന്റിലുണ്ടായിരുന്ന സംഘത്തിലെ ഒരാള്‍ പെട്ടന്ന്‌ മുന്നോട്ടുവരുകയും ഇവരുടെ സമ്മതമില്ലാതെ ശരീരത്തില്‍ കയറിപ്പിടിക്കുകയുമായിരുന്നു. വനിത ബഹളം കൂട്ടിയതോടെ ഹോട്ടല്‍ ജീവനക്കാരെത്തി ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു.

Top