ലോകത്തെ ഏറ്റവും ജനസംഖ്യയുളള നഗരമായി ദില്ലിമാറും

ദില്ലി: 2028 ഓടെ ലോകത്തെ ഏറ്റവും ജനസംഖ്യയുളള നഗരമായി ദില്ലി മാറുമെന്ന് യു.എന്‍. റിപ്പോര്‍ട്ട്. യുഎന്‍ കണക്കുകള്‍ പ്രകാരം 2030 ആകുമ്പോള്‍ ഏറ്റവും കൂടുതല്‍ നഗരവാസികള്‍ ഉള്‍പ്പെടുന്ന നഗരവും ദില്ലിയാവും. b2050 ല്‍ ലോകജനസംഖ്യയിലെ 68 ശതമാനം ജനങ്ങളും നഗരപ്രദേശങ്ങളില്‍ താമസിക്കുമെന്ന് സാമ്പത്തിക, സാമൂഹ്യകാര്യ വകുപ്പിന്‍റെ (യുഎന്‍ഡിഎഎസ്) ജനസംഖ്യാ വിഭാഗം നടത്തിയ ലോക അര്‍ബനൈസേഷന്‍ 2018 റിവിഷന്‍ വെളിപ്പെടുത്തുന്നു. നിലവില്‍ ലോക ജനസംഖ്യയുടെ 55 ശതമാനം ആളുകളും നഗരപ്രദേശങ്ങളിലാണ് ജീവിക്കുന്നത്. ഭാവിയില്‍ ഏതാനും രാജ്യങ്ങളില്‍ മാത്രം ജനസംഖ്യ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

Top