ദില്ലിയില്‍ കൂട്ടബലാത്സംഗത്തിനിരയായ 14 വയസുകാരി ദളിത് പെണ്‍കുട്ടി മരിച്ചു; സര്‍ക്കാരെ സ്വാധീനിച്ച പ്രതികള്‍ കേസ് അട്ടിമറിക്കുന്നു

strong-societal-movement-needed-to-prevent-rapes

ദില്ലി: പീഡനത്തിനെതിരെ എത്ര പ്രതിഷേധിച്ചിട്ടും ദില്ലി നഗരത്തിന്റെ അവസ്ഥ പഴയതു പോലെ തന്നെ. ഇന്നും പെണ്‍കുട്ടികള്‍ അവിടെ സുരക്ഷിതമല്ല. കഴിഞ്ഞ ദിവസം കൂട്ടമാനഭംഗത്തിനിരയായ ദളിത് പെണ്‍കുട്ടി മരിച്ചു. 14 വയസുകാരിയാണ് മരിച്ചത്.

അയല്‍ക്കാരനും ബന്ധുക്കളും തടവില്‍ പാര്‍പ്പിച്ച് ക്രൂരമായി പീഡിപ്പിച്ചതിന് ശേഷം വിഷം കുടിപ്പിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലായിരുന്ന പെണ്‍കുട്ടി ഞായറാഴ്ച വൈകിട്ട് മരിച്ചതായി സംസ്ഥാന വനിതാ കമീഷന്‍ അധ്യക്ഷ സ്വാതി മലെവാല്‍ ട്വീറ്റ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സര്‍ക്കാരിലും പൊലീസിലും സ്വാധീനശക്തിയുള്ള പ്രതികള്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. സ്ത്രീസുരക്ഷയ്ക്കായുള്ള പൊലീസിന്റെ പ്രത്യേക കര്‍മസേനയെ പിരിച്ചുവിട്ടത് ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികളാണ് തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് വഴിയൊരുക്കുന്നതെന്ന് ദില്ലി സര്‍ക്കാര്‍ കുറ്റപ്പെടുത്തി.

ദില്ലി ബുരാരി സ്വദേശിനിയായ പെണ്‍കുട്ടിയെ കഴിഞ്ഞവര്‍ഷം ഡിസംബറിലും ഈ വര്‍ഷം മേയിലുമാണ് അയല്‍ക്കാരന്‍ ശിവശങ്കറും കൂട്ടരും ചേര്‍ന്ന് ബലാത്സംഗംചെയ്തത്. രണ്ടാംവട്ടം ബലാത്സംഗത്തിനിരയായശേഷം പെണ്‍കുട്ടിയെ മെയ് 15ന് പ്രതികള്‍ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയി. മെയ് 26വരെ അജ്ഞാതകേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിച്ച് ക്രൂരമായി പീഡിപ്പിച്ചു. ആഴ്ചകള്‍ നീണ്ട കൂട്ടബലാത്സംഗത്തിലും മര്‍ദനത്തിലും ഗുരുതരമായി പരുക്കേറ്റ നിലയിലാണ് പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്ക് തിരികെ ലഭിച്ചത്. ശിവശങ്കറും ചില ബന്ധുക്കളും സുഹൃത്തുക്കളുംചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പിതാവ് ബുരാരി സ്റ്റേഷനില്‍ പരാതി നല്‍കി. മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് മുമ്പാകെ ഹാജരായ പെണ്‍കുട്ടി മൊഴി മാറ്റിക്കൊടുക്കാന്‍ പൊലീസ് നിര്‍ബന്ധിക്കുകയാണെന്ന ഗുരുതരമായ ആരോപണമുന്നയിച്ചു. തുടര്‍ന്ന്, മജിസ്ട്രേട്ടിന്റെ നിര്‍ദേശപ്രകാരം നാരീനികേതനില്‍ കഴിയുകയായിരുന്നു.

പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായതായി ഏതാനുംദിവസം മുമ്പാണ് നാരീനികേതന്‍ അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തിനും ആന്തരികാവയങ്ങള്‍ക്കും ഗുരുതരമായ ക്ഷതമേറ്റിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ശീതളപാനീയത്തില്‍ മാരകമായ കീടനാശിനി കലര്‍ത്തി നല്‍കിയതായും വൈദ്യപരിശോധനയില്‍ തെളിഞ്ഞു. വിദഗ്ധ ചികിത്സയ്ക്കെന്നപേരില്‍ ഏതാനും ദിവസങ്ങള്‍ മുമ്പാണ് പെണ്‍കുട്ടിയെ ഷാലിമാര്‍ബാഗിലെ മാക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലാണ് പെണ്‍കുട്ടിയെ ഇവിടെയെത്തിച്ചതെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഞായറാഴ്ചവരെ ജീവന്‍ നിലനിര്‍ത്തിയതെന്നും മാക്സ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

Top