ഷാര്‍ജ സുല്‍ത്താന്റെ മകന്റെ മരണം മയക്കുമരുന്ന് ഉപയോഗത്തെത്തുടര്‍ന്ന്..!! സെക്‌സ് പാര്‍ട്ടിയും മയക്ക്മരുന്ന് പാര്‍ട്ടിയും നടന്നു

ഷാര്‍ജ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ഖാസിമിയുടെ മകന്‍ ഷെയ്ഖ് ഖാലിദിന്റെ മരണത്തില്‍ ദുരൂഹത. മയക്കുമരുന്നിന്റെ അമിത ഉപയോഗത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ബ്രിട്ടീഷ് മാധ്യമങ്ങളാണ് അന്വേഷണാത്മക റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

ലണ്ടനില്‍ വച്ച് നടന്ന ഡ്രഗ് പാര്‍ട്ടിക്കിടെയാണ് ഖാലിദിന്റെ മരണം സംഭവിച്ചെന്നാണ് ബ്രിട്ടീഷ് പൊലീസും നല്‍കുന്ന സൂചന. എന്നാല്‍ മൃതദേഹത്തിന് സമീപത്ത് നിന്നും മയക്കുമരുന്ന് കണ്ടെത്തിയെന്ന വിവരം സ്ഥിരീകരിച്ചിട്ടുമില്ല. അതേസമയം നൈറ്റ്ബ്രിഡ്ജിലെ പെന്റ് ഹൗസ് ഫ്‌ലാറ്റില്‍ ഡ്രഗ് പാര്‍ട്ടിയും സെക്‌സ് പാര്‍ട്ടിയും നടന്നിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖാലിദ് താമസിക്കുന്ന ഹൈ എന്‍ഡ് അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കില്‍ 90 മില്യണ്‍ പൗണ്ട് വിലയുള്ള ഡസന്‍ കണക്കിന് വീടുകളുണ്ട്. ഖാലിദ് മയക്കുമരുന്ന് ഓവര്‍ഡോസായി ഉപയോഗിച്ചിരിക്കാമെന്നും ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുള്ളതായും സണ്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഖാലിദിന്റെ അകാല വിയോഗം താങ്ങാനാവാതെ അറബ് ലോകം കടുത്ത വേദനയിലാണ്. 1999 ല്‍ സുല്‍ത്താന്റെ മൂത്ത മകനും ലണ്ടനില്‍ വെച്ചായിരുന്നു മരണമടഞ്ഞത്. 24 കാരനായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖ്വാസിമിയുടെ മരണത്തിന് പിന്നിലും മയക്കുമരുന്നിന്റെ ദുരുപയോഗം എന്ന് ആരോപണം ഉയര്‍ന്നിരുന്നു. ബാത്ത് റൂമില്‍ മരിച്ച് കിടക്കുന്ന നിലയിലായിരുന്നു അദ്ദേഹം കാണപ്പെട്ടത്. മൂത്ത മകന്റെ മയക്കുമരുന്നുപയോഗത്തെക്കുറിച്ച് സുല്‍ത്താന് അറിയാമായിരുന്നുവെന്നാണ് അന്ന് പുറത്തുവന്ന വാര്‍ത്തകള്‍. മകനെ പിന്തിരിപ്പിക്കാന്‍ സുല്‍ത്താന്‍ കിണഞ്ഞ് പരിശ്രമിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 18 മാസത്തോളം ഇദ്ദേഹം മയക്കുമരുന്ന് ഉപയോഗിച്ചിരുന്നില്ല.

39 ാം വയസ്സിലാണ് ഖാലിദ് മരിക്കുന്നത്. കഴിവുള്ള കഠിനാധ്വാനിയായ മനുഷ്യന്‍ എന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തും മുന്‍ ബിസിനസ് പാര്‍ട്ണറുമായ എലിയറ്റ് ഫ്രീസ് ഖാലിദിനെ അനുസ്മരിക്കുന്നത്. വിസ്മയം ജനിപ്പിച്ച വ്യക്തത്വമെന്നാണ് എലിയറ്റ് ഖാലിദിനെ വിശേഷിപ്പിച്ചത്. ഫാഷന്‍ രംഗത്ത് അറിയപ്പെടുന്നയാളായ ഷെയ്ഖ് ഖാലിദിന്റെ സ്വന്തം ഫാഷന്‍ ബ്രാന്‍ഡ് ലോകം മുഴുവന്‍ പ്രസിദ്ധമാണ്. ഷാര്‍ജയിലാണ് ജനിച്ച ഖാലിദ് ഒമ്പതാം വയസില്‍ ലണ്ടനിലെത്തിയ ആളാണ്. കെന്റിലെ പ്രസിദ്ധമായ ടോണ്‍ബ്രിഡ്ജ് സ്‌കൂളിലായിരുന്നു പഠനം. ഫ്രഞ്ച്, സ്പാനിഷ്, എന്നിവ ലണ്ടനിലെ ഇംപീരിയല്‍ കോളജില്‍ നിന്നും അദ്ദേഹം പഠിച്ചെടുത്തു. തുടര്‍ന്ന് അഗ്രികല്‍ച്ചറല്‍ ഡിഗ്രി നേടി.

ആര്‍ട്ട് സ്‌കൂള്‍ സെന്‍ട്രല്‍ സെയിന്റ് മാര്‍ട്ടിന്‍സില്‍ നിന്നായിരുന്നു ഖാലിദ് ഫാഷന്‍ ഡിസൈനിങ് പഠിച്ചത്. പിന്നീട് തന്റെ പ്രസിദ്ധമായ ബ്രാന്‍ഡായ ഖ്വാസിമി ഹോം 2008ല്‍ ആരംഭിക്കുകയും യു കെയില്‍ ആദ്യ സ്റ്റോര്‍ തുറക്കുകയും ചെയ്തു. നിലവില്‍ ലോകമാകമാനം എത്തി നില്‍ക്കുന്ന ബ്രാന്‍ഡിന്റെ തുണിത്തരങ്ങള്‍ ലണ്ടന്‍, പാരീസ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നടക്കുന്ന ഫാഷന്‍ വീക്കുകളില്‍ ഉപയോഗിക്കുന്നുമുണ്ട്. ഖാസിമിയുടെ മരണത്തെ തുടര്‍ന്ന് യു.എ.ഇയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഭൗതിക ശരീരം യുഎയിലേക്കെത്തിക്കുന്നതിന്റേയും ഖബറടക്കത്തിന്റേയും തിയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

ഭൗതിക ശരീരം യുഎഇയിലെത്തിക്കുന്നതും പ്രാര്‍ത്ഥനാ സമയവും പിന്നീട് തീരുമാനിക്കും. ഷെയ്ഖ് ഖാലിദിന്റെ നിര്യാണത്തില്‍ ഷാര്‍ജ റൂളേഴ്സ് കോര്‍ട് അഗാധ ദുഃഖം രേഖപ്പെടുത്തി. യുഎഇയില്‍ മൂന്നു ദിവസത്തെ ദുഃഖാചരണത്തിന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു.

Top