മനുഷ്യന്റെ കാലനാകുന്ന തെരുവുനായ്ക്കളെ വെടിവച്ചുകൊല്ലണമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

maxresdefault

തിരുവനന്തപുരം: വയോധികയെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്ന സംഭവം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. ഇതിനെതിരെ പ്രമുഖര്‍ രംഗത്തെത്തി. മനുഷ്യന്റെ കാലനാകുന്ന തെരുവുനായ്ക്കളെ വെടിവച്ചുകൊല്ലണമെന്നാണ് വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറയുന്നത്.

മരുന്നുലോബിയാണ് പട്ടികളെ കൊല്ലുന്നതിനെതിരെ ശക്തമായി ചരടുവലിക്കുന്നതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്ന ബിജു പ്രഭാകര്‍ പറഞ്ഞു. ചോരക്കൊതിയന്മാരായ തെരുവുപട്ടികളെ കൂട്ടത്തോടെ വെടിവച്ചുകൊല്ലണമെന്ന അഭിപ്രായമാണ് പട്ടിശല്യത്തിനെതിരെ ഏറെക്കാലമായി ശബ്ദമുയര്‍ത്തുന്ന വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പ്രകടിപ്പിച്ചത്. ഇപ്പോഴത്തെ നിലയില്‍ പട്ടികളുടെ സൈ്വര്യവിഹാരം തടയാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെണമെന്ന് മന്ത്രി കെകെ ശൈലജയും ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെമ്പകരാമന്‍ തുറയില്‍ ഇന്നലെ സന്ധ്യയോടെ വീടിന് പുറത്തിറങ്ങി കടപ്പുറത്തുപോയ ശിലുവമ്മയെ നൂറോളം പട്ടികള്‍ കടിച്ചൂകീറുകയായിരുന്നു. ശരീരഭാഗങ്ങള്‍ പട്ടികള്‍ തിന്നുകയും ചെയ്തു. നായക്കൂട്ടം എന്തോ കടിച്ചുവലിക്കുന്നതുകണ്ട് മകന്‍ ശെല്‍വരാജ് അടുത്തുപോയപ്പോഴാണ് ചോരയില്‍ കുളിച്ച നിലയില്‍ അമ്മയെ കണ്ടത്.

രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പട്ടിക്കൂട്ടം ശെല്‍വരാജിനെയും ആക്രമിക്കാന്‍ മുതിര്‍ന്നു. അമ്മയെ ഒരുവിധം രക്ഷിച്ച് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും മരിച്ചിരുന്നു. ഇതിനുപിന്നാലെ പ്രദേശത്തെ ഡെയ്സിയെന്ന വീട്ടമ്മയും തെരുവുനായ്ക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായി. ഇവര്‍ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ സാഹചര്യത്തിലായിരുന്നു വിഷയത്തില്‍ വിവിധ മേഖലയിലുള്ളവര്‍ രൂക്ഷമായി പ്രതികരിച്ചത്.

തെരുവു പട്ടികളെ കൊല്ലുന്നതിന് കേന്ദ്രസര്‍ക്കാര്‍, പ്രതേകിച്ച മന്ത്രി മനേകാഗാന്ധി തടസ്സം നില്‍ക്കുന്നുവെന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇതുമായി ബന്ധപ്പെട്ടുണ്ടായ പ്രതികരണങ്ങള്‍. പട്ടികളെ കൊല്ലാന്‍ പാടില്ലെന്ന് പറയുന്നതിനേക്കാള്‍ പ്രധാനമാണ് മനുഷ്യന് സ്വതന്ത്രമായി നടക്കാനുള്ള അവകാശം സംരക്ഷിക്കേണ്ട സര്‍ക്കാര്‍ ബാധ്യതയെന്നായിരുന്നു തിരുവനന്തപുരം മുന്‍ ജില്ലാ കളക്ടറായ ബിജു പഭാകര്‍ അഭിപ്രായപ്പെട്ടത്.

പട്ടികളെ വിഷംകൊടുത്തുകൊല്ലുകയോ ഉന്മൂലനം ചെയ്യുകയോ ചെയ്യണം. പട്ടിയെ വളര്‍ത്താന്‍ ആഗ്രഹിക്കുന്ന മൃഗസ്നേഹികള്‍ അവയെ വീട്ടിലിട്ട് വളര്‍ത്തണം. അല്ലാതെ അവയുടെ തെരുവിലെ സൈ്വര്യവിഹാരം അനുവദിക്കാന്‍ കൂട്ടുനില്‍ക്കുകയല്ല വേണ്ടത്. തെരുവുനായ്ക്കളെ കൊല്ലുന്നത് ഒരിക്കലും നിയമലംഘനമല്ല. മൃഗസ്നേഹികള്‍ യഥാര്‍ത്ഥത്തില്‍ പിന്തുണയ്ക്കുന്നത് മരുന്നുലോബിയെ ആണെന്നും ബിജു പ്രഭാകര്‍ ആരോപിച്ചു.

ഇപ്പോള്‍ മനുഷ്യരക്തത്തിന്റെ രുചിയറിഞ്ഞ നൂറോളം വരുന്ന പട്ടികളെ സര്‍ക്കാര്‍ കൂട്ടത്തോടെ വെടിവച്ചുകൊല്ലണമെന്നായിരുന്നു കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടത്. പട്ടികളെ തെരുവില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കണം. അപകടകാരികളായ നായ്ക്കളെ കൊല്ലാമെന്ന് നിയമത്തില്‍ പറയുന്നുണ്ട്. മരണം നടന്ന സൈറ്റില്‍ ഉള്ള പട്ടികളെ സര്‍ക്കാര്‍ ഇടപെട്ട് വെടിവച്ചുകൊല്ലണം.

അപകടകാരിയായ ആനയെവരെ വെടിവച്ചുകൊന്ന ചരിത്രമുണ്ട്. എന്നിട്ടെന്തിനാണ് നായ്ക്കളുടെ കാര്യത്തില്‍ ഈ വ്യാജസ്നേഹം കാണിക്കുന്നത്. അധികാരികളുടെ കണ്ണുതുറക്കണമെങ്കില്‍ ഒരു മന്ത്രിയെ പട്ടികടിക്കണമെന്ന സ്ഥിതിയാണ്. ഇപ്പോള്‍ അവിടെയുള്ള നൂറോളം പട്ടികള്‍ മനുഷ്യരക്തം രുചിച്ചുകഴിഞ്ഞു. ഇവ വീണ്ടും മനുഷ്യരെ ആക്രമിക്കുമെന്നത് ഉറപ്പാണ്. ഈ ഘട്ടത്തില്‍ അവയെ കൂട്ടത്തോടെ കൊല്ലുകയെന്നതല്ലാതെ മറ്റൊരു പോംവഴിയില്ലെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.

Top