നിയന്ത്രണം വിട്ട് ബസ് കാറുകളുമായി കൂട്ടിയിടിച്ച് 17മരണം; 33പേര്‍ക്ക് പരിക്ക്

mumbai-accident

മുംബൈ: റോഡും വാഹനവും മനുഷ്യന് ഭീഷണിയായി മാറിയിരിക്കുകയാണ്. നിരവധി അപകടങ്ങളാണ് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. മുംബൈ-പൂനെ എക്‌സ്പ്രസ് ഹൈവേയിലും പുലര്‍ച്ചെ അപകടമുണ്ടായി. ബസ് കാറുകളുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ 17മരണം സ്ഥിരീകരിച്ചു.

33പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അതിവേഗതയില്‍ വന്ന ബസ് നിയന്ത്രണംവിട്ട് റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകളുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു. മരിച്ചവരില്‍ 10 സ്ത്രീകളും ആറു പുരുഷന്‍മാരും എട്ടുമാസം പ്രായമുള്ള ഒരു കുട്ടിയുമുള്‍പ്പെടുന്നു. സതാരയില്‍നിന്നു മുംബൈയിലേക്ക് പോകുകയായിരുന്നു ബസ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Top