ഡ​ൽ​ഹി​യി​ൽ ഒ​രാ​ൾ​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഒ​രാ​ൾ​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു. സിം​ബാ​ബ് വെ​യി​ൽ നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ യാ​ത്ര​ക്കാ​ര​നാ​ണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഡ​ൽ​ഹി​യി​ൽ ര​ണ്ടാ​മ​ത്തെ​യാ​ൾ​ക്കാ​ണ് ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചിരിക്കുന്നത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ഒ​മി​ക്രോ​ൺ ബാ​ധി​ത​രു​ടെ എ​ണ്ണം 33 ആ​യി.

ഒരു ദിവസം മൂന്ന് ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മഹാരാഷ്‌ട്രയിലെ ഒമിക്രോൺ ബാധിതരുടെ എണ്ണം 17 ആയി. ഒമിക്രോൺ കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ മുംബൈയിൽ കൂടിച്ചേരലുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രോ​ഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതോടുകൂടി നഗരത്തിൽ രണ്ടു ദിവസത്തേക്ക് ആളുകളുടെ കൂടിച്ചേരലുകൾക്കു പോലീസ് വിലക്ക് ഏർപ്പെടുത്തി. ആളുകൾ പങ്കെടുക്കുന്ന റാലികൾ, പ്രതിഷേധങ്ങൾ എന്നിവയ്‌ക്കെല്ലാം നിരോധനമുണ്ട്. ശനി, ഞായർ ദിവസങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

Top