അറുപത് സ്ത്രീകളുടെ സംഘം ശബരിമലയിലേക്ക്!!! മനീതി എത്തുന്നത് അയ്യനെ കണ്ട് തൊഴാന്‍

ചെന്നൈയില്‍ സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന മനീതി എന്ന സംഘടനയുടെ നേതൃത്വത്തില്‍ അറുപത് സ്ത്രീകളടങ്ങിയ പേരടങ്ങുന്ന സംഘം ശബരിമലയിലേക്ക്. ഈ മാസം 23 ന് ശബരിമലയിലെത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മനീതി അറിയിച്ചു. അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകളുടെ സംഘങ്ങളായിട്ടായിരിക്കും ഇവരെത്തുക

ഒരിക്കലെങ്കിലും അയ്യപ്പനെ കാണണമെന്ന ആഗ്രഹത്താലാണു ശബരിമലയിലെത്തുന്നതെന്നും സുരക്ഷ നല്‍കാമെന്നു സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചതായും മനിതി കോ ഓര്‍ഡിനേറ്റിങ് കമ്മിറ്റി അംഗം അഡ്വ. സുശീല പറഞ്ഞു.

രഹ്ന ഫാത്തിമയോ തൃപ്തി ദേശായിയോ നടത്തിയ രീതിയിലുള്ള സന്ദര്‍ശനത്തിനല്ല ഉദ്ദേശിക്കുന്നത്. അവര്‍ രണ്ടുപേര്‍ക്കും പിന്നിലുള്ള ബിജെപി, സംഘപരിവാര്‍ ശക്തികളെക്കുറിച്ചു ബോധ്യമുണ്ട്. അയ്യപ്പ ദര്‍ശനത്തിനാണ് ആഗ്രഹിക്കുന്നത്. ഒരിക്കലെങ്കിലും അയ്യപ്പനെ കാണണമെന്ന് ആഗ്രഹിക്കുന്നവരാണു കൂട്ടത്തിലുള്ളത്. വ്രതമെടുത്തു മാലയിട്ടു വീട്ടുകാരുടെ പിന്തുണയോടെയാണു ശബരിമലയിലേക്കു വരുന്നത് – സുശീല പറഞ്ഞു.

കുട്ടികളുടേയും സ്ത്രീകളുടേയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണു മനിതി. 500 പേരാണു സംഘടനയില്‍ അംഗമായിട്ടുള്ളത്. ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സെല്‍വിയാണ്. ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വന്നപ്പോള്‍ തന്നെ സംഘടനയിലെ അംഗങ്ങളായവര്‍ ശബരിമലയിലേക്കു പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി സുശീല പറഞ്ഞു. ആ സമയത്തു സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു.

വിശ്വാസികളല്ലെങ്കിലും കമ്യൂണിസ്റ്റ് ഭരണകൂടത്തില്‍ വിശ്വാസമുണ്ട്. രണ്ടാഴ്ച മുന്‍പ് മുഖ്യമന്ത്രിക്ക് ഇ-മെയില്‍ അയച്ചിരുന്നു. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തുകയാണെന്നും സുരക്ഷ ഒരുക്കണമെന്നും അഭ്യര്‍ഥിച്ചു. ആവശ്യമായ നടപടി എടുക്കാമെന്നു മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് മറുപടി കിട്ടി. 30 പേരുടെ സംഘത്തില്‍ 50 വയസ്സ് കഴിഞ്ഞ ഒരാളുണ്ട്. മറ്റുള്ളവരെല്ലാം 40 വയസ്സിനു താഴെയുള്ളവരാണെന്നും സുശീല പറഞ്ഞു. തൃശൂര്‍ സ്വദേശികളാണു സുശീലയുടെ മാതാപിതാക്കള്‍.

Latest
Widgets Magazine