കൊച്ചിയിലെ ആശുപത്രിയില്‍ നഴ്‌സ് കൂട്ട ബലാത്സംഗത്തിനിരയായി; കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചു

rape

കൊച്ചി: ആശുപത്രി ജീവനക്കാര്‍ ചേര്‍ന്ന് നഴ്‌സിനെ പീഡിപ്പിച്ചു. കൊച്ചി പ്രമുഖ ആശുപത്രിയില്‍ സംഭവം നടന്നിട്ട് നാളു കുറച്ചായി. സംഭവം പുറത്തറിയാതിരിക്കാന്‍ ആശുപത്രി അധികൃതരും കൂട്ടുനിന്നുവെന്നാണ് പറയുന്നത്. ഗുരുതരാവസ്ഥയിലായ യുവതിയെ രഹസ്യ കേന്ദ്രത്തിലേക്കു മാറ്റിയെന്നാണ് വിവരം.

എന്നാല്‍ യുവതിയോ ബന്ധുക്കളോ പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പൊലീസ് അധികൃതരെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. പരാതിയില്ലാത്തതിനാല്‍ കേസെടുക്കാന്‍ നിര്‍വ്വാഹമില്ലെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. പെണ്‍കുട്ടിയോ ബന്ധുക്കളോ ഇതേ പറ്റി പരാതി നല്‍കുകയോ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് ആശുപത്രിയുടെ പേര് പ്രസിദ്ധികരിക്കാത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മേയ് 31നും ജൂണ്‍ ഒന്നിനുമിടയിലാണ് സംഭവം നടന്നുവെന്നാണ് വിവരം. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസിന് പരാതി നല്‍കാതിരിക്കാന്‍ പണം നല്‍കി ഒതുക്കിയെന്നും ആരോപണമുണ്ട്. ബലാത്സംഗത്തെത്തുടര്‍ന്നു ഗുരുതരമായ പരുക്കുമൂലം രക്തസ്രാവം ഉണ്ടായ പെണ്‍കുട്ടിയെ മെഡിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നതായാണ് വിവരം. ബലാത്സംഗത്തിനിരയായ യുവതിയെ ആശുപത്രിയില്‍നിന്നു മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്.

സംഭവം പുറത്തറിയിക്കാതിരിക്കാന്‍ നഴ്സുമാരടക്കമുളള ജീവനക്കാരെ ആശുപത്രി അധികൃതര്‍ കര്‍ശനമായി നിരീക്ഷിക്കുന്നതായും ഇവര്‍ക്കും മുന്നറിയിപ്പു നല്‍കിയതായും ആരോപണമുണ്ട്. മേയ് 31 ന് റെയില്‍വേട്രാക്കില്‍ ബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടിയെ ഈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായി ചിലര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ജൂണ്‍ ഒന്നിന് ആശുപത്രിയിലെ ലിഫ്റ്റില്‍ ഒരാള്‍ ജീവനക്കാരിയെ അപമാനിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അപ്പോള്‍ തന്നെ പോലീസില്‍ അറിയിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നുവെങ്കിലും വാര്‍ത്ത പുറത്ത് അറിഞ്ഞിരുന്നില്ല.

Top