യുവതികളെ തടഞ്ഞ് പ്രതിഷേധക്കാര്‍; നിയന്ത്രിക്കാന്‍ ദ്രുതകര്‍മ്മ സേന

ശബരിമല: മല ചവിട്ടാനെത്തിയ രണ്ട് യുവതികളെ മരക്കൂട്ടത്തിനും സന്നിധാനത്തിനും ഇടയില്‍ പ്രതിഷേധക്കാര്‍ തടയുന്നു. വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ദ്രുത കര്‍മ്മ സേന രംഗത്തെത്തി. പരിന്തല്‍മണ്ണ സ്വദേശിയായ കനകദുര്‍ഗ്ഗയും, കോഴിക്കോട് സ്വദേശി ബിന്ദുവുമാണ് മല കയറുന്നത്. മരക്കൂട്ടത്തിന് സമീപം വലിയ പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ഇവരെ മാറ്റി പോലീസ് മുന്നോട്ട് പോയെങ്കിലും ഇപ്പോള്‍ ഒട്ടും മുന്നോട്ട് പോകാനാകാത്ത അവസ്ഥയിലാണ് പോലീസും യുവതികള്‍.

പോലീസ് പ്രതിഷേധത്തെ തുടര്‍ന്ന് യുവതികളെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണഅ. എന്നാല്‍ പിന്നോട്ട് പോകില്ലെന്ന നിലപാടിലാണ് യുവതികള്‍. മരക്കൂട്ടം കഴിഞ്ഞുള്ള ഇടുങ്ങിയ ചന്ദ്രാനന്ദന്‍ റോഡിലാണ് ഇപ്പോള്‍ ഇവര്‍. മുന്നോട്ടോ പിന്നോട്ടോ പോകാന്‍ പറ്റാത്ത സ്ഥിതിയില്‍ ചുറ്റും ഭക്തരും പ്രതിഷേധക്കാരും ഇവരെ വളഞ്ഞിരിക്കുകയാണ്. വലിയ നടപന്തലിലും പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ആചാരലംഘനം നടന്നാല്‍ നട അടയ്ക്കുമെന്ന ഉറച്ച നിലപാടിലാണ് തന്ത്രി. സന്നിധാനത്തില്‍ നിന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ ഇവിടെത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top