ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷനെ മാറ്റും; കെ സുഭാഷ് സംഘടനാ സെക്രട്ടറിയാകും.

കൊച്ചി:കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ പടവിൽ തൽക്കാലം സുരക്ഷിതമായി എങ്കിലും അടിമുടി ഉടച്ച് വാർക്കാൻ ശ്രമം.ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷനെ തല്‍സ്ഥാനത്ത് നിന്നും നീക്കിയേക്കും. അന്തിമ തീരുമാനം ജൂലൈയില്‍ ചേരുന്ന ആര്‍എസ്എസ് സംസ്ഥാന വാര്‍ഷിക സമിതി യോഗത്തിലായിരിക്കും. കേന്ദ്ര നേതൃത്വത്തിന്റെ താല്‍പര്യം കൂടി പരിഗണിച്ചായിരിക്കും തീരുമാനം. ബിജെപിയിലേക്ക് ആര്‍എസ്എസ് നിയോഗിക്കുന്നവരായിരിക്കും സംഘടനാ സെക്രട്ടറിമാര്‍. ആര്‍എസ്എസ് പ്രചാരകരായ എം ഗണേശന്‍ സംഘടനാ ജനറല്‍ സെക്രട്ടറിയും കെ സുഭാഷ് സംഘടനാ സെക്രട്ടറിയുമാണ്. ഇവര്‍ തമ്മില്‍ നേരത്തെ മുതല്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു.

എം ഗണേഷനെ മറ്റേതെങ്കിലും പരിവാര്‍ സംഘടനയിലേക്ക് ചുമതലപ്പെടുത്താനാണ് സാധ്യത. ഡല്‍ഹിയില്‍ സംഘടനാ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന സിദ്ധാര്‍ത്ഥിനെ കേരളത്തിലേക്ക് കൊണ്ടുവരാനും സാധ്യതയുണ്ട്. ഒപ്പം നിലവില്‍ സജീവമല്ലാത്ത സുഭാഷിനെ ആര്‍എസ്എസ് ചുമതലയിലേക്ക് മടക്കി കൊണ്ടുവരുന്നതിനുള്ള നീക്കവും നടക്കുന്നുണ്ട്.#

കൊടകര സംഭവം, സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയ സാഹചര്യം, പരിഹരിക്കാനാവാത്ത സംഘടനാ പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം പാര്‍ട്ടിക്കുള്ളില്‍ ഗണേഷനെതിരെ പടയൊരുക്കത്തിന് കാരണമായി. അതിനിടെ ഗണേഷന്റെ നേതൃത്വത്തില്‍ അനൂകൂലികള്‍ പുതിയ ഗ്രൂപ്പ് രൂപീകരിക്കാന്‍ നീക്കം ആരംഭിച്ചതായും സൂചനയുണ്ട്.

Top