കോവിഡ് പരിശോധന നടത്തുന്നതിന്റെ എണ്ണം കുറയ്ക്കുന്നത് രോഗികളുടെ എണ്ണം കുറച്ച് കാണിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തന്ത്രം-കെ സുരേന്ദ്രന്‍

സംസ്ഥാനത്ത് കൊറോണ പരിശോധന നടത്താന്‍ എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും പരിശോധനയുടെ എണ്ണം കുറക്കുന്നത് രോഗികളുടെ എണ്ണം കുറച്ച് കാണിക്കാനാണെന്ന് ബി.ജെ.പി പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ .കുരങ്ങന്റെ കൈയ്യില്‍ പൂമാല കിട്ടിയ പോലെയാണ് സര്‍ക്കാറിന് ബിവറേജസ്സ് അപ്പെന്നും സര്‍ക്കാറിന് ഇത് ഒരാപ്പായെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പ്രവാസികളെ വെച്ച് രാഷ്ട്രീയം കളിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചെന്നും പരാജയപ്പെട്ടപ്പോള്‍ രോഗം കൂടുന്നതിന്റെ കാരണം പ്രവാസികളുടെ തലയില്‍ കെട്ടിവെക്കുകയാണ് സര്‍ക്കാരെന്നും സുരേന്ദ്രന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

 

Top