സഖാക്കള്‍ സൂക്ഷിച്ചോ കാവിരാഷ്ട്രീയത്തിലെ യുവതുര്‍ക്കി എത്തി ഇനി കളി വേറെ ലെവലാ മക്കളേ…

ബിജെപി സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന്‍ ചുമതലയേറ്റു. തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങിലാണ് സുരേന്ദ്രന്‍ സ്ഥാനമേറ്റത്. രാവിലെ 9 മണിക്ക് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയിരുന്നു. കനല്‍ കത്തുന്ന വേദനയോടെയാണ് കെ. സുരേന്ദ്രന്‍ ചുമതലയേറ്റത്. കഴിഞ്ഞ രണ്ട് തവണയും വഴിമാറിയ നറുക്കാണ് ഇത്തവണ കെ. സുരേന്ദ്രനു ലഭിച്ചത്. മുമ്പ് രണ്ടുതവണയും വഴിമുടക്കിനിന്ന ആര്‍.എസ്.എസ്. അയഞ്ഞതോടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് സുഗമപ്രവേശം.

ശബരിമല പ്രക്ഷോഭ സമയത്ത് പോലീസും സര്‍ക്കാരും സുരേന്ദ്രനെ വെറും ചീളായാണ് കണ്ടത്. അതിന്റെ ഫലമായി 22 ദിവസമാണ് സുരേന്ദ്രന്‍ ജയിലില്‍ കിടന്നത്. എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ചാണ് സുരേന്ദ്രന്‍ ഉയര്‍ത്തെഴുന്നേറ്റത്. സുരേന്ദ്രന്റെ യുവ തുര്‍ക്കി പരിവേഷം സര്‍ക്കാര്‍ ഭയക്കുക തന്നെ വേണം. സര്‍ക്കാരിന്റെ അവസാന വര്‍ഷത്തില്‍ കടുത്ത പ്രക്ഷോഭങ്ങളുമായി സുരേന്ദ്രന്‍ വരുമെന്ന കാര്യം തീര്‍ച്ച. സുരേന്ദ്രന്‍ വരുന്നതോടെ യുവ ബിജെപിക്കാരും സടകുടഞ്ഞെണീക്കും.

Top