സിനിമ കണ്ട് പൈസ പോയെന്ന് പറഞ്ഞയാള്‍ക്ക് അനുശ്രീയുടെ മരണമാസ് മറുപടി; അക്കൗണ്ട് നമ്പര്‍ മെസേജ് ചെയ്യൂ, കാശ് ഞാന്‍ ട്രാന്‍സ്ഫര്‍ ചെയ്യാം

തിരുവനന്തപുരം: രാഷ്ട്രീയ നിലപാട് കൊണ്ടും കുറിക്ക് കൊള്ളുന്ന മറുപടി കൊണ്ടും സോഷ്യല്‍ മീഡിയയില്‍ അനുശ്രീ ചര്‍ച്ചാ വിഷയമാണ്. ഇപ്പോള്‍ താരം വീണ്ടും ചര്‍ച്ചയാകുകയാണ്. ഓട്ടര്‍ഷാ എന്ന പുതിയ സിനിമയുടെ വിശേഷങ്ങളുമായി ഫേസ്ബുക്ക് ലൈവിലെത്തിയതായിരുന്നു നടി. ലൈവ് വീഡിയോയ്ക്ക് കമന്റുകളുമായി നിരവധി പ്രേക്ഷകരുമെത്തി. ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത് അതിലെ ഒരു കമന്റും അതിന് അനുശ്രീ നല്‍കിയ മറുപടിയെയും ചുറ്റിപ്പറ്റിയാണ്
‘കുണ്ടിലും, കുഴിയിലും വീണ് മനം മടുപ്പിച്ച് കൊല്ലുന്ന ഓട്ടോര്‍ഷ മുന്നൂറ് രൂപ സ്വാഹ’ എന്നായിരുന്നു ആഷിഖ് അലി എന്നയാള്‍ കമന്റ് ഇട്ടത്. കമന്റ് കണ്ട ഉടന്‍ തന്നെ അനുശ്രി ഇയാള്‍ക്ക് മറുപടിയും നല്‍കി. ‘ആഷിഖ് അലിക്ക് എന്തുകൊണ്ടാണ് മുന്നൂറ് രൂപ നഷ്ടപ്പെട്ടതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്റെ ഒഫീഷ്യല്‍ പേജിലേക്ക് ആഷിഖ് അലിയുടെ നമ്പറും അക്കൗണ്ട് ഡീറ്റെയ്ല്‍സും മെസേജ് അയക്കൂ… രണ്ടു ദിവസത്തിനകം സിനിമ കണ്ട് നിങ്ങള്‍ക്ക് നഷ്ടമായ മുന്നൂറ് രൂപ ഞാന്‍ ട്രാന്‍സ്ഫര്‍ ചെയ്തു തരാം. ജിഎസ്ടി വരുമോ എന്നറിയില്ല. പെട്ടെന്ന് തരാം പൈസ. നമുക്ക് ആരുടേയും നഷ്ടക്കച്ചോടത്തിനൊന്നും നിക്കണ്ട. അത്രയ്ക്ക് വിഷമം ഉണ്ടെങ്കില്‍ അക്കൗണ്ട് വിവരങ്ങള്‍ മെസേജ് ചെയ്യൂ കേട്ടോ’ – അനുശ്രീ പറഞ്ഞു.

അനുശ്രീക്കൊപ്പം രാഹുല്‍ മാധവ്, ടിനി ടോം, അപര്‍ണ ജനാര്‍ദ്ദനന്‍, ശിവദാസ് കണ്ണൂര്‍, വിനോദ് പുതുരുത്തി, സുഭീഷ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രാഹകന്‍ കൂടിയായ സുജിത്ത് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ക്യാമറയും സുജിത്ത് വാസുദേവ് തന്നെയാണ് ചെയ്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top