വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ശബരിമലയില്‍ സംഘപരിവാറിന്റെ നോ എന്‍ട്രി

ശബരിമല: ആട്ട ചിത്തിര വിശേഷ പൂജയ്ക്കായി നാളെ നടതുറക്കാനിരിക്കുന്ന സാഹചര്യത്തില്‍ റിപ്പോര്‍ട്ടിങ്ങിനായി യുവതികളെ അയയ്ക്കരുതെന്ന് സംഘപരിവാര്‍ സംഘടനകള്‍. ഇക്കാര്യം വ്യക്തമാക്കി വിവിധ മാധ്യമങ്ങളുടെ മാനേജിങ് എഡിറ്റര്‍മാര്‍ക്ക് ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ് ജെ ആര്‍ കുമാര്‍ ഭീഷണി കത്ത് അയച്ചു.

തുലാമാസ പൂജയ്ക്കായി കഴിഞ്ഞ മാസം നട തുറന്നപ്പോള്‍ യുവതികള്‍ മല കയറാനെത്തിയിരുന്നു. തുടര്‍ന്ന് വലിയ തോതിലുള്ള സംഘര്‍ഷമാണ് നിലയ്ക്കലിലും ശബരിമലയിലും നടന്നത്. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകരെയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയും ചെയ്തിരുന്നു. ഇത്തരം അക്രമങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. ചിത്തിര ആട്ടവിശേഷ പൂജയോടനുബന്ധിച്ച് നാളെയാണ് നട വീണ്ടും തുറക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രവേശനം പോലും ശബരിമലയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നും സ്ഥിതി വഷളാക്കുന്ന രീതിയിലുള്ള ഒരു നിലപാട് സ്വീകരിക്കരുത്. ഭക്തരുടെ ഈ വിഷയത്തിലുള്ള നിലപാടുകളെ അനുകൂലിക്കാനും പ്രതികൂലിക്കാനുമുള്ള നിങ്ങളുടെ അവകാശമുണ്ട്. എന്നാല്‍ ഭക്തരുടെ വിശ്വാസങ്ങളും ആചാരങ്ങളും മാനിക്കുന്ന ഒരു തീരുമാനം നിങ്ങള്‍ കൈക്കൊള്ളണം-എന്നാണ് ഭീഷണിക്കത്തില്‍ പറയുന്നത്. വനിതാ മാധ്യമപ്രവര്‍ത്തകരെ ഇവിടെ പ്രവേശിക്കാന്‍ സമ്മതിക്കില്ലെന്നു തന്നെയാണ് ഈ പ്രസ്താവന സൂചിപ്പിക്കുന്നത്.

Top