രാഹുല്‍ ഈശ്വറിനൊപ്പം കള്ളനോട്ടു കേസ് പ്രതി; ഗുരുവായൂരില്‍ രാഹുല്‍ മാധ്യമങ്ങളെ കണ്ടത് ഹരിസ്വാമിക്കൊപ്പം

ഗുരുവായൂര്‍: ശബരിമല വിഷയത്തില്‍ നാടൊട്ടുക്ക് പ്രതിഷേധ സമരങ്ങള്‍ നടന്നു വരികയാണ്. ഇതിന് അനൗദ്യോഗികമായിട്ടാണെങ്കിലും നേതൃത്വം നല്‍കുന്നത് രാഹുല്‍ ഈശ്വറാണ്. ഗുരുവായൂരില്‍ ശബരിമല വിധിയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധ പരിപാടിയ്ക്കായി വന്ന രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ കൂടെയുണ്ടായിരുന്നത് കള്ളനോട്ടു കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതി.

ഗുരുവായൂരില്‍ കള്ളനോട്ടു കേസില്‍ അറസ്റ്റിലായ ഹരിസ്വാമിയെയാണ് രാഹുലിനൊപ്പം കണ്ടത്. ബി.ജെ.പിയുടെ യുവസംഘടനയായ യുവമോര്‍ച്ചയുടെ മണ്ഡലം പ്രസിഡണ്ടായിരുന്നു ഇയാള്‍. ഇയാള്‍ക്ക് ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം മില്‍മയുടെ പാല്‍കടയുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

കള്ളനോട്ടു കേസില്‍ പോലീസ് അറസ്റ്റിലായതിനെതുടര്‍ന്ന് ഇയാളെ യുവമോര്‍ച്ചാ അധ്യക്ഷ സ്ഥാനത്തുനിന്നും നേതൃത്വം മാറ്റിയിരുന്നു. പിന്നീട് താടിയും മുടിയും നീട്ടി വളര്‍ത്തി ഇയാള്‍ സ്വാമിവേഷം സ്വീകരിക്കുകയായിരുന്നു.ഗുരുവായൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് നമ്പര്‍ 131-2002 എന്ന പേരിലാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിന്നീട് കേസ് എറണാകുളം പൊലീസ് ഏറ്റെടുക്കുകയായിരുന്നു.

Top