രാഹുല്‍ ഈശ്വറിന്റെ ജാതി പരാമർശം വിവാദമാകുന്നു; കെ സുരേന്ദ്രന്‍ മത്സരിക്കുന്നതിനെക്കുറിച്ച് കുറിപ്പ്

ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തോട് പ്രതികരിച്ച് രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്കിലിട്ട കുറിപ്പിന് വ്യാപക പ്രതിഷേധം. പത്തനംതിട്ട മണ്ഡലത്തില്‍ കെ സുരേന്ദ്രന്‍ മത്സരിക്കണമെന്ന് പറഞ്ഞിട്ട പോസ്റ്റാണ് രാഹുല്‍ ഈശ്വറിന് പാരയായിരിക്കുന്നത്. സുരേന്ദനെ ജാതിപറഞ്ഞ് പരാമര്‍ശിച്ചുകൊണ്ടാണ് രാഹുല്‍ പോസ്റ്റിട്ടത്.

നമ്മുടെ ഈഴവ തീയ സഹോദര സമുദായത്തില്‍ പിറന്ന ഇദ്ദേഹം നായര്‍ സ്വാധീനമുള്ള പത്തനംതിട്ട മണ്ഡലത്തില്‍ നായര്‍ സഹോദരങ്ങളുടെ പിന്തുണയോടെ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിക്കുന്നത് ഹിന്ദു ഐക്യത്തിന്റെ ലക്ഷണമാണെന്ന് രാഹുല്‍ ഈശ്വര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശബരിമല പോരാട്ടത്തില്‍ ഏറ്റവും സജീവമായി പങ്കെടുത്ത രാഷ്ട്രീയ നേതാക്കളിലൊരാളാണ് കെ. സുരേന്ദ്രന്‍. പ്രായാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലും അടക്കം കോണ്‍ഗ്രസിലെ നേതാക്കളും ശബരിമല സമരത്തെ പിന്തുണച്ചിരുന്നു. എന്നാല്‍ ബി.ജെ.പിയും സംഘ പ്രസ്താനങ്ങളുമാണ് പോരാട്ടത്തില്‍ സജീവമായി ഉണ്ടായിരുന്നതെന്നും കെ. രാഹുല്‍ ഈശ്വര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

രാഹുല്‍ ഈശ്വറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ശബരിമല പോരാട്ടങ്ങളില്‍ ഏറ്റവും സജീവമായി പങ്കെടുത്ത രാഷ്ട്രീയ നേതാക്കളിലൊരാളാണ് ശ്രീ കെ സുരേന്ദ്രന്‍

പ്രയാര്‍ സാറും ശ്രീ അജയ് തറയിലും അടക്കം കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ശക്തമായി ശബരിമലയെ പിന്തുണച്ചിരുന്നു..

ആദ്യമുണ്ടായിരുന്നതില്‍ വിഭിന്നമായി , സംഘ പ്രസ്ഥാനങ്ങളും ബിജെപിയും full swing ആയി പോരാട്ടത്തിന് ഇറങ്ങി. അതില്‍ ശ്രീ കെ സുരേന്ദ്രന്‍ ഊര്‍ജ്ജസ്വലമായ ഒരു പങ്കുവഹിച്ചു.
നമ്മുടെ ഈഴവ/തീയ്യ സഹോദര സമുദായത്തില്‍ പിറന്ന ഇദ്ദേഹം നായര്‍ സ്വാധീനമുള്ള പത്തനംതിട്ട മണ്ഡലത്തില്‍ നായര്‍ സഹോദരങ്ങളുടെ പിന്തുണയോടെ മത്സരിക്കുന്നത് ഒരു ഹിന്ദു ഐക്യത്തിന് ലക്ഷണവുമാണ് . ചില കാഴ്ചപ്പാടുകളില്‍ വ്യത്യാസമുണ്ടെങ്കിലും ശ്രീ സുരേന്ദ്രനെ പോലുള്ള ഒരു നല്ല നേതാവിനെ പത്തനംതിട്ടയ്ക്ക് ആവശ്യമാണ്

Top