വ്യത്യസ്ത പ്രതിഷേധവുമായി നടി ഉഷ മാത്യൂസ് ശബരിമലയില്‍; വായമൂടിക്കെട്ടിയത് വിലക്കുകള്‍ക്കെതിരെ

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തിയ നടിയാണ് ഉഷാ മാത്യൂസ്. ഇന്നലെ വ്യത്യസ്ത പ്രതിഷേധ രീതിയുമായി ഉഷ ശബരിമല ദര്‍ശനം നടത്തിയത് ശ്രദ്ധേയമായി. വായ് മൂടിക്കെട്ടിയാണ് അവര്‍ ശബരിമലദര്‍ശനം നടത്തിയത്. ശബരിമലയിലെ നിയന്ത്രണങ്ങളോടുള്ള പ്രതിഷേധം എന്ന നിലയിലാണ് വായ്മൂടിക്കെട്ടിയത്.

ശബരിമലയിലെ നാമജപ യജ്ഞത്തിലും അവര്‍ പങ്കെടുത്തു. തിരുവനന്തപുരം തിരുമലയിലെ വീട്ടില്‍നിന്ന് വ്യാഴാഴ്ച രാവിലെയാണ് ഇരുമുടിക്കെട്ടുമായി ഇവര്‍ വായ് മൂടിക്കെട്ടി യാത്ര തുടങ്ങിയത്. ബസില്‍ പമ്പവരെ വന്നു. സന്നിധാനത്തെത്തി ദര്‍ശനം നടത്തുംവരെ മൗനവ്രതത്തിലും ഉണ്ണാവ്രതത്തിലും ആയിരുന്നു. അയ്യപ്പ സന്നിധിയില്‍ വച്ചാണ് മൂടിക്കെട്ടിയ തുണി മാറ്റിയത്. അതിന് ശേഷമാണ് നാമജപത്തില്‍ പങ്കെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇങ്ങനെ ശബരിമല ദര്‍ശനം നടത്താനുള്ള കൃത്യമായ കാരണം പറഞ്ഞില്ല. ഇവിടെയൊരു സമാധാന അന്തരീക്ഷം ഉണ്ടായിരുന്നു. അതു നഷ്ടപ്പെടാന്‍ പാടില്ല. അതു നമുക്ക് ഏറെ ദോഷം ചെയ്യുമെന്ന് മാത്രമാണ് മറുപടിയായി ഉഷ പറഞ്ഞത്. മൂന്നാം തവണയാണ് ശബരിമലയില്‍ വരുന്നതെന്നും അവര്‍ പറഞ്ഞു. മറ്റ് പ്രതികരണങ്ങള്‍ക്ക് അവര്‍ തയ്യാറായില്ല. വടക്കേ നടയില്‍ രാത്രിയില്‍ നടന്ന നാമ ജപത്തിലും അവര്‍ സജീവമായിരുന്നു. ഇതോടെ സന്നിധാനത്തെ പൊലീസ് നിയന്ത്രണങ്ങളിലും യുവതീ പ്രവേശന വിധിയിലും ഉള്ള പ്രതിഷേധമാണ് ഉഷ നടത്തിയതെന്ന് വ്യക്തമായി.

സീരിയല്‍ സിനിമാ രംഗത്ത് സജീവമായി അഭിനയിക്കുന്ന നടിയാണ് ഉഷാ. പഞ്ചാബി ഹൗസ് ഉള്‍പ്പെടെയുള്ള സൂപ്പര്‍ഹിറ്റുകളില്‍ ശ്രദ്ധേയമായ വേഷവും ചെയ്തു. നിരവധി യാത്രകളും ചെയ്തു. ആറ്റുകാല്‍ പൊങ്കാല ഉള്‍പ്പെടെയുള്ള ക്ഷേത്ര ചടങ്ങുകളിലും സജീവ സാന്നധ്യമായിരുന്നു.

Top