വനിതാമതിലിന് പിറ്റേന്ന് നവോത്ഥാനം തകര്‍ന്നു..!! ശബരിമല തിരിച്ചടിയായെന്ന് എല്‍ഡിഎഫ് വിലയിരുത്തല്‍

തിരുവനന്തപുരം: ശബരിമല വിഷയം ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന് ഇടതുമുന്നണി യോഗം. വിശ്വാസികള്‍ക്ക് എല്‍ഡിഎഫിലുണ്ടായ അവിശ്വാസം മാറ്റണമെന്ന് തിരുവനന്തപുരത്തു ചേര്‍ന്ന യോഗം തീരുമാനിച്ചു. വിശ്വാസികള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍ഡിഎഫ് യോഗത്തില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ ബി.ജെ.പിക്ക് ബദലവായി കോണ്‍ഗ്രസ് എന്ന ധാരണ അംഗീകരിക്കപ്പെട്ടതാണ് എല്‍.ഡി.എഫിന് തിരിച്ചടിയായതെന്നും വിലയിരുത്തല്‍. സ്ത്രീകള്‍ ശബരിമല കയറിയത് വിശ്വാസികളെ വേദനിപ്പിച്ചുവെന്ന് എല്‍.ജെ.ഡി വിശദമാക്കി. വനിതാ മതിലിന് പിറ്റേന്ന് തന്നെ നവോത്ഥാനം തകര്‍ന്നെന്നും എല്‍.ജെ.ഡി വിമര്‍ശിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താര്‍ പ്രത്യേക യോഗം ചേരാനും എല്‍.ഡിഎഫ് തീരുമാനിച്ചു. ബി ജെ പി ക്ക് ബദലായി കോണ്‍ഗ്രസെന്ന ധാരണ അംഗീകരിക്കപ്പെട്ടുവെന്നും ഇത് എല്‍.ഡി.എഫിന് തിരിച്ചടിയായെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ തിരുവനന്തപുരത്ത് പറഞ്ഞു. യു.ഡി.എഫ് , ബി.ജെ.പി പ്രചരണത്തെ മറികടക്കാന്‍ എല്‍.ഡി.എഫിന് കഴിഞ്ഞില്ലെന്ന് വിജയരാഘവന്‍ വിശദമാക്കി.

സര്‍ക്കാരിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ വോട്ടായി മാറിയില്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി.അതേസമയം ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ശരിയായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിശ്വാസികള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടായി, ഇത് മാറ്റാന്‍ നടപടിയുണ്ടാവുമെന്നും എല്‍.ഡി.എഫ് യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി

Top