പ്രതിഷേധങ്ങള്‍ ശക്തം; മല കയറും, പിന്നോട്ടില്ലെന്ന് രഹ്ന ഫാത്തിമ

സന്നിധാനത്ത് നിന്ന് തിരിച്ചിറങ്ങാന്‍ കൂട്ടാക്കാതെ രഹ്ന ഫാത്തിമ. ഹൈദാരാബാദില്‍ നിന്നുമുള്ള മാധ്യമപ്രവര്‍ത്തകയും രഹ്നയും പോലീസ് സുരക്ഷയില്‍ സന്നിധാനം വരെ എത്തിയിരുന്നു. എന്നാല്‍ യുവതികള്‍ പ്രവേശിക്കുന്നത് അറിഞ്ഞ് പ്രതിഷേധക്കാര്‍ വഴിയില്‍ കുത്തിയിരുന്ന് ശരണം വിൡച്ച് പ്രതിഷേധിക്കുകയായിരുന്നു.

ഇതിന് പിന്നാലെ മന്ത്രി കടകംപള്ളിയും പ്രസ്താവനയുമായി എത്തി. എന്നാല്‍ ദര്‍ശനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് രഹ്ന ഫാത്തിമ അറിയിക്കുകയായിരുന്നു.

വലിയ നടപ്പന്തലില്‍ ഇരു സംഘങ്ങള്‍ നേര്‍ക്ക് നേര്‍. രണ്ട് വനിതകളുമായി പോലീസും ഇവര്‍ക്കെതിരെ പ്രതിരോധം തീര്‍ത്ത് സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്ന പ്രതിഷേധക്കാരും. ഐജി ശ്രീജിത്തിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുന്നു. വലിയ സംഘമാണ് രഹ്ന ഫാത്തിമയും മാധ്യമ പ്രവര്‍ത്തക കവിതയെയും തടയാനായി എത്തിയിരിക്കുന്നത്.

പ്രതിഷേധക്കാരെ കടന്ന് പോകാന്‍ കഴിയില്ല എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. ഐജി ശ്രീജിത്തിന് പ്രതിഷേധക്കാരെ കയ്യിലെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രതിഷേധം ഉയര്‍ത്തുന്നവരെ സമാധാനിപ്പിക്കുവാനും അവരുടെ പ്രതിഷേധത്തെ തണുപ്പിക്കാനും പോലീസിന് കഴിഞ്ഞിരിക്കുന്നു. എന്നാല്‍ നടപ്പന്തലില്‍ കുത്തിയിരുന്ന് ശരണം വിളിക്കുന്നവരുടെ നെഞ്ചില്‍ ചവിട്ടി പോകില്ലെന്ന് പോലീസ് ഉറപ്പ് നല്‍കിയിരിക്കുകയാണ്.

Top