പമ്പയിലേക്ക് സര്‍വീസ് നടത്താന്‍ അനുമതിക്ക് തമിഴ്‌നാട് സര്‍ക്കാര്‍

കൊച്ചി: നിലയ്ക്കലില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് സര്‍വ്വീസ് നടത്താന്‍ അനുമതി തേടി തമിഴ്‌നാട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നിലവില്‍ കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമേ പമ്പയിലേക്ക് സര്‍വ്വീസ് നടത്തുന്നുള്ളൂ. തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് സര്‍വ്വീസ് നടത്താന്‍ അനുമതി തേടിയത്.

ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, ഇക്കാര്യം സംബന്ധിക്കുന്ന അപേക്ഷ കേരള സര്‍ക്കാരിനു നല്‍കാന്‍ തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടു. കേരള സര്‍ക്കാര്‍ അപേക്ഷ പരിഗണിച്ചില്ലെങ്കില്‍ മാത്രം കോടതിയെ സമീപിക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി.

Top