തൃപ്തി സംഘപരിവാറിന്റെ അടുത്തയാള്‍; തെളിവുകള്‍ പുറത്തായി, കേരളത്തില്‍ നടക്കുന്നത് പൊറാട്ട് നാടകം

തിരുവനന്തപുരം: സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ശബരിമല ദര്‍ശനത്തിന് കേരളത്തിലെത്തിയ തൃപ്തി ദേശായിയുടെ ആര്‍എസ്എസ് ബന്ധങ്ങള്‍ പുറത്തായി. 016 മുതല്‍ ഭൂമാതാ ബ്രിഗേഡിന് ആര്‍എസ്എസ് പിന്തുണ അറിയിച്ചിരുന്നതായുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇതോടെ തൃപ്തി കേരളത്തിലെത്തിയത് ആര്‍എസ്എസിന്റെ പൊറാട്ട് നാടകത്തിന്റെ ഭാഗമായാണെന്ന വാദങ്ങള്‍ക്ക് ശക്തി കൂടുകയാണ്.

രാജ്യമെമ്പാടുമുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വേണമെന്ന് വാദിക്കുന്ന സംഘടനയാണ് ഭൂമാതാ ബ്രിഗേഡ്. ഈ സംഘടനയുടെ നേതാവാണ് തൃപ്തി ദേശായി. ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2016ല്‍ ആര്‍എസ്എസ് നാഷണല്‍ കൗണ്‍സില്‍ യോഗത്തിലാണ് ആര്‍എസ്എസ് തൃപ്തി ദേശായിക്കും സംഘടനയും പിന്തുണ അറിയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

rss thripthi

ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിയാണ് കൗണ്‍സില്‍ യോഗത്തില്‍ തൃപ്തിക്ക് പിന്തുണയറിയിച്ചത്. സത്രീകളെയും പുരുഷന്മാരെയും ഒരുപോലെ പരിഗണിക്കണമെന്നും ക്ഷേത്രങ്ങളില്‍ നിലനില്‍ക്കുന്ന പല തെറ്റായ കീഴ്വഴക്കങ്ങളും മാറ്റണമെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Top