സുരക്ഷയൊരുക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം: വനിത മാദ്ധ്യമ പ്രവര്‍ത്തക മല കയറുന്നു!! കവിതക്ക് സുരക്ഷയൊരുക്കുന്നത് ഐജി നേരിട്ട്

പമ്പ: ശബരിമലയിലേക്ക് കയറാന്‍ തയ്യാറായി ഇന്നും ഒരു യുവതി എത്തി. ആന്ധ്രപ്രദേശില്‍ നിന്നുള്ള വനിതാ മാദ്ധ്യമ പ്രവര്‍ത്തകയായ കവിതയാണ് പോലീസ് സുരക്ഷയില്‍ മലകയറുന്നത്. റയിന്‍കോട്ടും ഹെല്‍മറ്റും മറ്റ് സുരക്ഷാ സംവിധാനങ്ങളുമായാണ് കവിത മല കയറുന്നത്. ഐജി ശ്രീജിത്ത് നേരിട്ടെത്തിയാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

ഇന്നലെ പമ്പയിലെത്തിയ മാദ്ധ്യമ പ്രവര്‍ത്തക സന്നിധാനത്തെത്തി റിപ്പോര്‍ട്ട് ചെയ്യണമെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ രാത്രിയില്‍ യാത്ര ചെയ്യുന്നതിലുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് മല കയറ്റം രാവിലെയാക്കുന്നത്. ഐജി നേരിട്ടെത്തി സുരക്ഷ നല്‍കുമെന്ന വാഗദാനം അവര്‍ സ്വീകരിക്കുകയായിരുന്നു. ഇതുവരെ പ്രതിഷേധങ്ങളില്ലാതെയാണ് കവിത മുന്നോട്ട് പോകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടുതല്‍ പോലീസുകാരെ എത്തിച്ച് ഇവരെ സന്നിധാനത്ത് എത്തിക്കാനാണ് ശ്രമിക്കുന്നത്. സന്നിധാനത്തേക്ക് പോകാനായി യുവതി എത്തിയ കാര്യം പ്രതിഷേധക്കാര്‍ അറിഞ്ഞിട്ടുണ്ട്. അതു കൊണ്ട് തന്നെ പ്രതിഷേധം ശക്തമാകുമെന്ന നിഗമനത്തിലാണ് പോലീസ്. ഏതു വഴിയാണ് ഇവര്‍ പോകുക എന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ച ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ക്കും പ്രതിഷേധത്തെത്തുടര്‍ന്ന് പിന്മാറേണ്ടി വന്നിരുന്നു.

അതേസമയം ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് എല്ലാ സുരക്ഷയും ഒരുക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിട്ടുണ്ട്. ഇതും പരിഗണിച്ചാണ് പ്രതിഷേധക്കാരെ ഏത് വിധേനെയും നേരിടുക എന്ന തീരുമാനത്തില്‍ പോലീസ് എത്തിയത്.

Top