താന്‍ കൊല്ലപ്പെട്ടേക്കാം..വധ ഭീഷണിയുണ്ടെന്ന് ലക്ഷ്മി രാജീവ്

ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് താന്‍ സ്വീകരിച്ച നിലപാടുകളുടെ പേരില്‍ തനിക്ക് വധ ഭീഷണിയുണ്ടെന്ന് ലക്ഷ്മി രാജീവ്. ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് സംസാരിച്ച ആളാണ് ലക്ഷ്മി രാജീവ്. പണ്ിട് താന്‍ യുവതിയായിരുന്നപ്പോള്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് അയ്യായിരം രൂപയോളം നല്‍കി അദ്ദേഹത്തിന്റെ സഹായത്തോടെ താന്‍ ശബരിമല ദര്‍ശനം നടത്തിയിട്ടുണ്ടെന്ന ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍ ഏറെ കോലാഹലം സൃഷ്ടിച്ചിരുന്നു.
സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച പശ്ചാത്തലത്തില്‍ ഫേസ്ബുക്കിലൂടെയാണ് തനിക്കു നേരെയും ആക്രമണം ഉണ്ടായേക്കാം, തനിക്ക് വധ ഭീഷണിയുണ്ടെന്നും ലക്ഷ്മി പറഞ്ഞത്. കവി സച്ചിദാനന്ദനെ ടാഗ് ചെയ്തായിരുന്നു ലക്ഷ്മിയുടെ കുറിപ്പ്.

”ശബരിമല വിഷയ്ത്തില്‍ സംസാരിച്ച സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തില്‍ ഇന്ന് ബോംബ് ആക്രമണം നടന്നിരിക്കുന്നു. എന്തുവന്നാലും എഴുതണം, ശക്തമായി എഴുതണം എന്ന് അങ്ങ് പറയുമ്പോള്‍ അന്നൊക്കെ ഞാന്‍ പറയുമായിരുന്നു പരിമിതികള്‍ ഒരുപാടാണ് എന്ന്. ഇപ്പോള്‍ നന്നായി അറിയാവുന്ന വിഷയതതില്‍ പ്രതികരിക്കുന്നു. സര്‍ എന്ത് പറയുന്നു?
കൊല്ലപ്പെട്ടേക്കാം..ഭീഷണിയുണ്ട്..” ലക്ഷ്മിയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു.

lekshmi rajeev
വര്‍ഷങ്ങളായി കേരളത്തിലെ ക്ഷേത്രങ്ങളെപ്പറ്റി പഠനം നടത്തുന്ന ഇവര്‍ ‘ആറ്റുകാലമ്മ’ എന്ന പേരില്‍ പുസ്തകം പുറത്തിറക്കിയിട്ടുണ്ട്.

Top