പുറത്തെ പുലി, ജയിലിലെ എലി; ആരോടും മിണ്ടാതെ കരഞ്ഞ് രഹ്ന ഫാത്തിമ

കൊട്ടാരക്കര: കഴിഞ്ഞ ദിവസമാണ് മതവികാരം വ്രണപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് രഹ്ന ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തത്. ജാമമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പത്തനംതിട്ട പോലീസ് രഹ്നയെ കൊച്ചിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. ആക്ടിവിസ്റ്റായ രഹ്ന സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ശബരിമലയിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ പോകുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജയിലില്‍ രഹ്ന കരഞ്ഞാണ് സമയം തീര്‍ക്കുന്നത്. പുറത്തെ പുലി അകത്തായപ്പോള്‍ എലിയായി.

രാഷ്ട്രദീപികയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. പത്തനംതിട്ട സിജെഎം കോടതി ജഡ്ജിയുടെ വീട്ടില്‍ രാത്രി എത്തിക്കുന്നതുവരെ ചിരിച്ചും കുശലം പറഞ്ഞുമായിരുന്നു രഹ്ന ഇടപ്പെട്ടത്. എന്നാല്‍ 14 ദിവസം റിമാന്‍ഡാണെന്നു ജഡ്ജി വിധിച്ചതോടെ കഥമാറി. പെട്ടെന്ന് പൊട്ടിക്കരഞ്ഞ രഹ്ന തനിക്ക് അബദ്ധം പറ്റിയതാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞെന്നുമാണ് വാര്‍ത്തകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റിമാന്‍ഡിലായതോടെ കൊട്ടാരക്കര ജയിലിലേക്ക് എത്തിച്ചപ്പോഴും രഹ്ന കരച്ചില്‍ നിര്‍ത്തിയില്ല. ജയിലില്‍ മൂകയായിട്ടാണ് രഹ്നയെ കണ്ടത്. സഹതടവുകാര്‍ കൂകിവിളിക്കാന്‍ മത്സരിക്കുകയും കൂടി ചെയ്തതോടെ രഹ്ന തകര്‍ന്നു. മുന്‍കൂര്‍ജാമ്യം ആവശ്യപ്പെട്ട് രഹന ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല. എന്നാല്‍ ഇതിനുശേഷവും രഹനയെ അറസ്റ്റ്ചെയ്തില്ലെന്നു ചൂണ്ടിക്കാട്ടി രാധാകൃഷ്ണ മേനോന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസ് പരിഗണിക്കാനിരിക്കവേയാണ് അറസ്റ്റ്. അറസ്റ്റ് ചെയ്ത് പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തിച്ച രഹനയെ ബിജെപി, മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ കൂകിവിളിച്ചാണ് വരവേറ്റത്.

പത്തനംതിട്ട സിഐ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എറണാകുളം പാലാരിവട്ടത്തെ ബിഎസ്എന്‍എല്‍ ഓഫീസിലെത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബിജെപി സംസ്ഥാന സമിതിയംഗം ബി. രാധാകൃഷ്ണമേനോനാണ് രഹനയ്ക്കെതിരേ ഒക്ടോബര്‍ 20നു പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയത്.

Top