നട അടയ്ക്കാനുള്ള നീക്കം തന്ത്രി ബിജെപിയുമായി ആലോചിച്ചെന്ന് ശ്രീധരന്‍പിള്ള, ശബരിമല ബിജെപി അജണ്ടയെന്ന്..

ശബരിമല: കഴിഞ്ഞ മാസം തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോള്‍ യുവതികള്‍ ശബരിമലയിലെത്തിയപ്പോള്‍ നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞ് ബിജെപിയുമായി ആലോചിച്ചെന്ന് ബിജെപി സംസ്ഥാനാധ്യക്ഷന്‍ ശ്രീധരന്‍പിള്ള. യുവമോര്‍ച്ചാ യോഗത്തില്‍ ശ്രീധരന്‍പിള്ള സംസാരിക്കുന്നതിന്റെ ശബ്ദരേഖ ഇപ്പോള്‍ പുറത്തുവന്നു. ഇതോടെ തന്ത്രിയും ബിജെപിയും തമ്മിലുള്ള ബന്ധം പുറത്തുവരികയാണ്. ബിജെപി ശബരിമല വിഷയത്തില്‍ നടപ്പിലാക്കിയ രഹസ്യ അജണ്ട മറനീക്കി പുറത്തുവരികയാണ്.

നട അടച്ചാല്‍ കോടതിയലക്ഷ്യമാകുമോ എന്ന് തന്ത്രി കണ്ഠരര് രാജീവര് ചോദിച്ചുവെന്നും അദ്ദേഹം തന്റെ ആശങ്ക പങ്കുവെച്ചെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. തന്ത്രീ..അങ്ങ് ഒറ്റയ്ക്കാകില്ല..പുറത്ത് പതിനായിരങ്ങള്‍ കൂടെയുണ്ടെന്ന് ഞാന്‍ ഉറപ്പ് നല്‍കിയെന്നും അദ്ദേഹം പറയുന്നു. സാറിന്റെ വാക്ക് വിശ്വസിക്കുന്നെന്ന് തന്ത്രി പറഞ്ഞെന്നും ശ്രീധരന്‍ പിള്ള പറയുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശബരിമല നമ്മുടെ സുവര്‍ണാവസരമാണ്..നമ്മള്‍ മുന്നോട്ട് വെച്ച അജണ്ടയില്‍ ഓരോരുത്തരായി വീണെന്നും ശ്രീധരന്‍ പിള്ള പറയുന്നതായാണ് ശബ്ദരേഖ.

Top