ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കമമെന്ന് ആര്‍എസ്എസ്; കാക്കി നിക്കര്‍ മാറ്റി പാന്റിലേക്ക് മാറാന്‍ പ്രതിനിധി സഭയില്‍ തീരുമാനം

രാജസ്ഥാന്‍: ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന് ആര്‍എസ്എസ്. രാജസ്ഥാനില്‍ നടക്കുന്ന അഖിലഭാരതീയ പ്രതിനിധി സഭയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ക്ഷേത്രങ്ങളില്‍ ലിംഗ വിവേചനം പാടില്ലെന്നും, ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്നും ആര്‍എസ്എസ് വ്യക്തമാക്കി. സംവരണത്തിലൂടെ മുഖ്യധാരയിലെത്തിയവര്‍ സമൂഹത്തിലെ ദുര്‍ബലര്‍ക്ക് വേണ്ടി സംവരണം ത്യജിക്കണമെന്നും ആര്‍എസ്എസ് സര്‍ക്കാര്യവാഹ് ഭയ്യാജി ജോഷി ആവശ്യപ്പെട്ടു. ആര്‍എസ്എസിന്റെ വേഷവിധാനങ്ങളില്‍ മാറ്റം വരുത്താനും രാജസ്ഥാനിലെ നഗോറില്‍ നടന്ന അഖില ഭാരതീയ പ്രതിനിധി സഭ തീരുമാനിച്ചു.

ക്ഷേത്രാരാധനകളില്‍ സ്ത്രീ പുരുഷ സമത്വം സംബന്ധിച്ച് പതിറ്റാണ്ടുകളായി തുടരുന്ന നിലപാടാണ് ആര്‍എസ്എസ് മാറ്റുന്നത്. ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്നും വിലക്കുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭരണസമിതികളുടെ മനോഭാവം മാറണമെന്നും ആര്‍എസ്എസ് പ്രതിനിധി സഭയില്‍ അഭിപ്രായമുയര്‍ന്നു. ആര്‍എസ്എസ് സര്‍കാര്യവാഹ് ഭയ്യാജി ജോഷി അവതരിപ്പിച്ച റിപ്പോര്‍ട്ടിലും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശബരിമലയിലും, നാസിക്കിലെ ശനി ശിംഗ്‌നാപൂരിലെയും സ്ത്രീ പ്രവേശനം സംബന്ധിച്ച് വിവാദം ശക്തിപ്പെടുമ്പോഴാണ് ആര്‍എസ്എസിന്റെ നിലപാട് മാറ്റമെന്നും ശ്രദ്ധേയമാണ്. നാസിക്കിലെ ശനിശിംഗ്‌നാപൂരില്‍ സ്ത്രീ പ്രവേശനത്തിന് വേണ്ടി വാദിക്കുന്ന ഭൂമാതാബ്രിഗേഡിനെ ആര്‍എസ്എസ് പിന്തുണക്കും .രൂപീകരണ ഘട്ടം മുതല്‍ ആര്‍എസ്എസ് യൂണിഫോമിന്റെ ഭാഗമായിരുന്ന കാക്കി നിക്കര്‍ മാറ്റി പകരം തവിട്ട് നിറത്തിലുള്ള പാന്റാക്കാനും പ്രതിനിധി സഭ തീരുമാനിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജാട്ട് സംവരണ പ്രക്ഷോഭത്തിനെതിരെയും പ്രതിനിധി സഭയില്‍ വിമര്‍ശനമുയര്‍ന്നു. സംവരണത്തിലൂടെ മുന്‍നിരയിലെത്തിയവര്‍ ഇനി സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കായി സംവരണാനുകൂല്യങ്ങള്‍ ത!്യജിക്കണമെന്ന് സര്‍കാര്യവാഹ് ഭയ്യാജി ജോഷി പറഞ്ഞു. രാജ്യത്തെ സര്‍വ്വലാശാലകളില്‍ അടുത്തിടെ ഉണ്ടായ വിദ്യാര്‍ത്ഥി സമരങ്ങളെയും ആര്‍എസ്എസ് അപലപിച്ചു.

Top