തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനം തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല; തീവ്രവാദത്തെ ബിജെപി പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആര്‍എസ്എസ്

RSS

ദില്ലി: ആര്‍എസ്എസ് ഒരു തീവ്രവാദ സംഘടനയാണെന്ന് പറഞ്ഞ ബിജെപിക്കെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ് രംഗത്തെത്തി. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് സര്‍ക്കാരാണെന്നാണ് ആര്‍എസ്എസ് ആരോപിക്കുന്നത്. തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനം തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ആര്‍എസ്എസ് പറയുന്നു.

കേരളത്തില്‍ സിമി ഉള്‍പ്പടെയുള്ള തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആര്‍എസ്എസ് മുഖപ്രസീദ്ധീകരണമായ ഓര്‍ഗനൈസര്‍. കേരളത്തില്‍ ഇപ്പോഴും നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തനം സജ്ജീവമാണ്. സിമിയുടെ നേതൃത്വത്തില്‍ മതം മാറ്റിയവര്‍ ഉള്‍പ്പെടെ ഉള്ളവരാണ് ഐഎസിലേക്ക് ചേരാന്‍ ദുരൂഹ സാഹചര്യത്തില്‍ നാട് വിട്ടതെന്നും ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ ആരോപിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാസര്‍കോട് നിന്നും പാലക്കാട് നിന്നും കാണാതായവരില്‍ ചിലര്‍ വിവാഹം ചെയ്തിട്ടുണ്ട്. ചിലര്‍ ഗര്‍ഭിണികളായിട്ടുണ്ടെന്നും ലേഖനത്തില്‍ പറയുന്നു. ഹിന്ദു പെണ്‍കുട്ടികളെ ഇസ്ലാം മതത്തിലേക്ക് മാറ്റുന്നതിനായി ലവ് ജിഹാദ് സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചു നടക്കുന്നുണ്ട്. 2009ന് ശേഷം കേരളത്തില്‍ 8000 ലവ് ജിഹാദ് കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നും ലേഖനത്തില്‍ ആരോപിച്ചിട്ടുണ്ട്. വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലൂടെ ഫ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കവും നടത്തുന്നുണ്ടെന്ന് പറഞ്ഞ ലേഖനത്തില്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയേയും നിശിതമായി വിമര്‍ശിക്കുന്നുണ്ട്.

Top